Asianet News MalayalamAsianet News Malayalam

ചര്‍മത്തിന്‍റെ നിറം വര്‍‌ധിപ്പിക്കാന്‍ അടുക്കളയിലുണ്ട് എട്ട് വഴികള്‍

  • ചർമസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം
Kitchen Ingredients To Get Rid Of Skin Pigmentation
Author
First Published Jul 1, 2018, 10:56 AM IST

മുഖകാന്തി ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമസംരക്ഷണത്തിൽ പ്രധാനമാണ്​. ചർമസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം. 

1. ഉരുളക്കിഴങ്ങ് 

Kitchen Ingredients To Get Rid Of Skin Pigmentation

ഉരുളക്കിഴങ്ങ് മുഖകാന്തിക്ക് വളരെ നല്ലതാണ്. ഒരു ഉരുളക്കിഴങ് പകുതിയാി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ് മുഖത്ത് ഒരു പത്ത് മിനിറ്റ് പുരട്ടുക. ശേഷം മുഖം നന്നായി കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക. 

2. വെളിച്ചെണ്ണ

Kitchen Ingredients To Get Rid Of Skin Pigmentation

തേങ്ങ സ്വഭാവികമായി ശരീരത്തിൽ ഈർപ്പം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്​. ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താനും പോഷണം നൽകാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു.  ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. ചർമ ശോഷണത്തെ തടയുകയും ചെയ്യും.  സുഷിരങ്ങൾ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. വെളിച്ചെണ്ണ കൈയിൽ പുരട്ടി മുഖത്ത്​ നന്നായി തടവിയാൽ മുഖത്തുള്ള ചമയങ്ങൾ എല്ലാം നീക്കി വൃത്തിയാക്കാൻ സാധിക്കും. 

3. പപ്പായ

Kitchen Ingredients To Get Rid Of Skin Pigmentation

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. പപ്പായ കഴിക്കാന്‍ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുഖത്തിന്‍റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങാന്‍ സഹായിക്കും. 

4. ഓട്സ് 

Kitchen Ingredients To Get Rid Of Skin Pigmentation

എല്ലാതരം ചർമങ്ങളിലും സൗന്ദര്യവർധക വസ്​തുവായി മാറാൻ ഒാട്​സിന്​ കഴിയും. ഒാട്​സ്​ ചർമത്തി​ന്‍റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്​. തേനു​മായോ ബദാം പാലുമായോ ചേർത്തും ഒാട്​സ്​ സൗന്ദര്യവർധനവിനായി ഉപയോഗിക്കാറുണ്ട്​. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.  

5. ഗ്രീന്‍ ടീ

Kitchen Ingredients To Get Rid Of Skin Pigmentation 

ഗ്രീൻ ടീ ഔഷധ ഗുണമുള്ള ചായ ഇനമാണ്​. മുഖത്ത്​ വെയിലേറ്റ്​ വീഴുന്ന കറുത്ത പാടുകൾ കുറക്കാനും അൾട്രാവയലറ്റ്​ കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറക്കാനും തണുത്ത ഗ്രീൻ ടീ ബാഗ്​ ഉപയോഗിക്കുന്നു. ടീ ബാഗ്​ 30 മിനിറ്റ്​ ഫ്രഡ്​ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കാം. ഇവയിലെ വിറ്റാമിൻ സാന്നിധ്യം കണ്ണിലെ നീർക്കെട്ട്​ കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും. 

6. കസ്കസ് 

Kitchen Ingredients To Get Rid Of Skin Pigmentation

കസ്​കസ്​ ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ഇ, ഒമേഗ കൊഴുപ്പ്​ ആസിഡ്​ എന്നിവയാൽ സമ്പന്നമാണ്​. പല ക്രീമുകളിലും സിറങ്ങളിലും കസ്​കസ്​ ചേർക്കാറുണ്ട്​. വെളിച്ചെണ്ണയും കസ്​കസും ​ചേർത്ത്​ മുഖകാന്തി വർധിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്​. 

7. ആപ്പിള്‍ വിനാഗിരി 

Kitchen Ingredients To Get Rid Of Skin Pigmentation

ആപ്പിളിൽ നിന്ന്​ വേർതിരിച്ചെടുക്കുന്ന വിനാഗിരി മുഖത്തെ നിർജീവ കോശങ്ങളെ നീക്കാനും തിളക്കം നൽകാനും സഹായിക്കും. ഒരു ടേബിൾ സ്​പൂൺ ആപ്പിൾ വിനാഗിരി രണ്ട്​ കപ്പ്​ വെള്ളത്തിൽ കലർത്തിയ ശേഷം ഫ്രിഡ്​ജിൽ സൂക്ഷിക്കുക. എല്ലാദിവസവും രാത്രി രണ്ടോ മൂന്നോ തുള്ളി ഉറങ്ങുന്നതിന്​ മുമ്പായി മുഖത്ത്​ പ്രയോഗിക്കുക. 

8. വെണ്ണപ്പഴം (അവൊക്കേഡോ)

Kitchen Ingredients To Get Rid Of Skin Pigmentation

മുഖാവരണത്തിന്​ മികച്ച സംരക്ഷണം നൽകാൻ ആവശ്യമായ വസ്​തുക്കൾ ഇൗ പഴത്തിൽ അടങ്ങിയിട്ടുണ്ട്​. വിറ്റാമിൻ എ, ഇ എന്നിവയുടെ സാന്നിധ്യവും ആൻറി ഒാക്​സിഡൻറ്​ ഘടകങ്ങളും മുഖത്തെ വരണ്ടുണങ്ങന്നതിൽ നിന്ന്​ ​പ്രതിരോധിക്കുന്നു. 


 

Follow Us:
Download App:
  • android
  • ios