Asianet News MalayalamAsianet News Malayalam

പുരുഷന്മാരിലെ ഉറക്കക്കുറവ് ഹൃദയാഘാതം ഉണ്ടാക്കുമെന്ന് പഠനം

  • അഞ്ചുമണിക്കൂറിൽ താഴേ ഉറങ്ങുന്ന യുവാക്കളിൽ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സ്വീഡനിലെ ഗോതൻബർഗ് സർവകലാശാലയിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.
lack of sleep doubles heart disease risk in men : study
Author
London, First Published Aug 29, 2018, 12:07 PM IST

സ്വീഡൻ: അഞ്ചുമണിക്കൂറിൽ താഴേ ഉറങ്ങുന്ന യുവാക്കളിൽ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സ്വീഡനിലെ ഗോതൻബർഗ് സർവകലാശാലയിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. ഇന്നത്തെ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിനിടെയിൽ ഉറങ്ങാനുള്ള സമയം മിക്ക ചെറുപ്പക്കാർക്കും കിട്ടുന്നില്ല. ചെറുപ്പക്കാരായ യുവാക്കളിലെ ഉറക്കക്കുറവ് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് ​​ഗവേഷകനായ മോയാ ബെൻസെറ്റ്സൺ പറയുന്നത്.

1993-ൽ ജനിച്ച 50% പുരുഷന്മാരും 1943-ലും ഗോഥൻബർഗിൽ താമസിക്കുന്നവരിലുമായിരുന്നു പഠനം നടത്തിയത്. 1,463 പേരിൽ 798 പേർ (55 ശതമാനം) പങ്കെടുത്തു. പങ്കെടുക്കുന്നവർ ശാരീരിക പരിശോധനക്ക് വിധേയരായിരുന്നു. നിലവിലെ ആരോഗ്യനില, ശാരീരിക പ്രവർത്തനം, പുകവലി എന്നിവയിൽ ഒരു ചോദ്യാവലി തയ്യാറാക്കിയാണ് പഠനം നടത്തിയത്. നാലു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. അഞ്ചോ അതിലധികമോ മണിക്കൂർ, ആറുമണി, ഏഴു മുതൽ എട്ടു മണിക്കൂർ, എട്ട് മണിക്കൂറിൽ കൂടുതൽ. ഇങ്ങനെയായിരുന്നു ​ഗ്രൂപ്പുകൾ തിരിച്ചിരുന്നത്.

പുകവലി,ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി ഇവയുള്ളവർക്ക് അഞ്ച് മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിയുന്നുള്ളൂവെന്ന് പഠനം തെളിഞ്ഞു.അമിതവണ്ണവും പ്രമേഹവും പുകവലിയും ഉള്ളവർ അഞ്ച് മണിക്കൂറിൽ  താഴേയാണ് ഉറങ്ങുന്നതെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​​ഗവേഷകനായ മോയാ ബെൻസെറ്റ്സൺ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios