കഠിനമായ വയറുവേദനയായിരുന്നു 19കാരിയായ ടിയ റീഡിന്‍റെ പ്രധാന പ്രശ്നം. 

കഠിനമായ വയറുവേദനയായിരുന്നു 19കാരിയായ ടിയ റീഡിന്‍റെ പ്രധാന പ്രശ്നം. സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന രോഗമായ എന്‍ഡോമെട്രിയോസിസ് ആയിരുന്നു കാരണം. ഇതിനാല്‍ ടിയയ്ക്ക് ഗര്‍ഭം ധരിക്കാനും ബുദ്ധിമുട്ട് നേരിട്ടു. അങ്ങനെയാണ് ടിയ വന്ധ്യതാചികിത്സക്കെത്തിയത്. തുടര്‍ന്ന് ടിയക്ക് കീഹോള്‍ ശസ്ത്രക്രിയ ചെയ്യാനായി ജനറല്‍ അനസ്തേഷ്യ നിര്‍ദ്ദേശം നല്‍കി. അതിനായി മൂത്രപരിശോധന നടത്തിയപ്പോഴാണ് ടിയ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാരും അറിയുന്നത്. 

അമേരിക്കയിലെ ദമ്പതികള്‍ക്ക് ഏറെ നാളുകളായി കുഞ്ഞിക്കാല്‍ കാണാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ വന്ധ്യതാചികിത്സയ്ക്ക് എത്തിയത്.