അഴുക്കു പുരണ്ടാല്‍ ജീന്‍സ് കഴുകുന്നവരാണു നമ്മുടെ കൂടെയുള്ള ബഹുഭൂരിപക്ഷം പേരും. ജീന്‍സ് കഴുകാതെ ഉപയോഗിക്കുന്നവര്‍ സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ക്ക് സ്ഥിരമായി ഇരയാകുറുമുണ്ട്. എന്നാല്‍ ലോക പ്രശസ്ത ജീന്‍സ് ബ്രാന്‍റ് ലിവൈസിന്‍റെ സി ഇ ഒ ചിപ് ബെര്‍ഗ് ഫോര്‍ച്ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ജീന്‍സ് കഴുകരുത് എന്നാണ്. ജീന്‍സ് കഴുകുന്നത് അബദ്ധമാണ് എന്നാണ് ഇദ്ദേഹം പറയുന്നു.
അപൂര്‍വ്വമായി മാത്രമേ ജീന്‍സ് കഴുകേണ്ടതേയുള്ളു എന്നു ചിപ് ബെര്‍ഗ് പറയുന്നു. തുടരെ തുടരെ കഴുകുന്നത് ജീന്‍സിന്റെ ആയുസ് കുറയ്ക്കും. പകരം ചെളിപറ്റിയ ഭാഗം മാത്രം വൃത്തിയാക്കുക. ഇടയ്ക്ക് ഇടയ്ക്ക് കഴുകന്നതു ജീനസ് കേടുവരുത്താനും വെള്ളം പാഴാക്കാനും മാത്രമേ ഉപകരിക്കു. മാത്രമല്ല വാഷിങ് മെഷന്‍ ഉപയോഗിക്കാതെ കൈ കൊണ്ടു വേണം ജീന്‍സ് കഴുകാന്‍ എന്നും ഇദ്ദേഹം പറയുന്നു.
