Asianet News MalayalamAsianet News Malayalam

മദ്യപിക്കുന്നതിനിടെ ലൈറ്റര്‍ വിഴുങ്ങി, 'വായിലൂടെ ഗ്യാസ് പുറത്ത്'; പൊട്ടിത്തെറി ഡോക്ടര്‍ ഒഴിവാക്കിയതിങ്ങനെ

മദ്യപാനത്തിനിടെ ലൈറ്റര്‍ വിഴുങ്ങിയയാള്‍ക്ക് സംഭവിച്ചത് ഇതാണ്.

lighter found from drunkards stomach
Author
China, First Published Nov 27, 2019, 5:46 PM IST

ബെയ്ജിങ്: തീ തുപ്പുന്ന വ്യാളിയെക്കുറിച്ച് സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മനുഷ്യന്‍ സ്വയം തീ തുപ്പിയാലോ? കേട്ടുകേള്‍വിയില്ലാത്ത ഈ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വടക്കുകിഴക്കന്‍ ചൈനയിലെ ഒരാള്‍ രക്ഷപ്പെട്ടത്. 

സംഭവത്തിന്‍റെ തുടക്കം ഇങ്ങനെയാണ്. കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയതാണ് ലിയോണിങ് പ്രവിശ്യയിലെ ഷെന്യാങ് സ്വദേശി. പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ കണ്ടെത്തിയത് ഒരു ലൈറ്റര്‍! മൂന്ന് ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഇയാള്‍ വിഴുങ്ങിയതാണ് ഈ ലൈറ്റര്‍. 

'ഗ്യാസ്ട്രോ സ്കോപ് പരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ ലൈറ്റര്‍ കണ്ടെത്തിയത്. ലൈറ്ററിന്‍റെ ഒരു ഭാഗം വേര്‍പെടുകയും അതില്‍ നിന്നുള്ള ഇന്ധനം വയറ്റിലേക്ക് വ്യാപിക്കുകയും ചെയ്തു. അയാള്‍ ഏമ്പക്കം വിടുമ്പോള്‍ ഇന്ധനത്തിന്‍റെ മണം പുറത്തറിയുന്നുണ്ടായിരുന്നു'- ഷെന്യാങിലെ ഫിഫ്ത് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ലിയു ചി പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുറത്തുവരുന്ന ഇന്ധനം തീയുമായി ചേര്‍ന്നിരുന്നെങ്കില്‍ ഇയാള്‍ പൊട്ടിത്തെറിക്കുമായിരുന്നു എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് സിഗരറ്റ് വലിക്കാന്‍ തോന്നാതിരുന്നതും ഇതിനായി തീ ഉപയോഗിക്കാതിരുന്നതും ഭാഗ്യമെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.   

Follow Us:
Download App:
  • android
  • ios