സിംഹം അടുത്ത് വരുന്നത് കണ്ട് ഓടിയ പാര്‍ക്കുടമയെ കഴുത്തിന് പിടിച്ചാണ് സിംഹം കൊണ്ടുപോയത്
കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്ക്കുടമയെ കടിച്ച് കുടഞ്ഞ് സിംഹം. സൗത്ത് ആഫ്രിക്കയിലെ മാര്ക്കേല പ്രിഡേറ്റര് വന്യജീവി സങ്കേതത്തില് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുമ്പ് ഗേറ്റുകളുടെ വാതില് തുറന്ന് അകത്ത് കയറിയ വന്യജീവി പാര്ക്കിന്റെ ഉടമയെ കഴുത്തിന് കടിച്ച് പിടിച്ചാണ് സിഹം കൂട്ടിനകത്തേയ്ക്ക് കൊണ്ട് പോയത്.
നല്കിയ തീറ്റ കഴിച്ച ശേഷം കൂട്ടിനുള്ളിലേയ്ക്ക് സിംഹം കയറിയതിന് പിന്നാലെയാണ് പാര്ക്ക് ഉടമ ഇരുമ്പ് ഗേറ്റ് തുറന്ന് അകത്ത് കയറിയത്. ഈ സമയം കൂട്ടിന് മറ്റ് ദിശയിലേയ്ക്ക് പോവുകയായിരുന്ന സിഹം പെട്ടന്ന് ഉടമയ്ക്കെതിരെ തിരിയുകയായിരുന്നു. സിംഹത്തിന്റ ആക്രമണത്തില് പരിക്കേറ്റ പാര്ക്കുടമ ഗുരുതരാവസ്ഥ പിന്നിട്ടില്ല. സിംഹം തന്റെ നേര്ക്ക് വരുന്നത് കണ്ട് പിന്നോട്ട് ഓടിയ പാര്ക്ക് ഉടമയുടെ കഴുത്തിനായിരുന്നു സിഹം ചാടി പിടിച്ചത്.
സമീപത്തുണ്ടായിരുന്നവര് ശബ്ദമുണ്ടാക്കി സിംഹത്തെ ഓടിക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വെടിവച്ചാണ് സിംഹത്തെ തുരത്തിയത്. സന്ദര്ശകര് ഫോണില് ചിത്രീകരിച്ച ദൃശ്യങ്ങള് വെളിയില് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടു മാസങ്ങള്ക്ക് മുമ്പാണ് സമാനമായ സംഭവം ജിദ്ദയിലും ഉണ്ടായിരുന്നു. വസന്തോല്സവത്തിന്റെ ഇടയിലായിരുന്നു അപകടം നടന്നത്. ആറ് മാസം പ്രായമായ സിംഹത്തിനൊപ്പം കളിക്കാന് അവസരം നല്കിയതായിരുന്നു അപകടത്തിന് കാരണമായത്.
Yena aya Kwini? pic.twitter.com/f4AQma6b7z
— Man's Not Barry Roux (@AdvBarryRoux) May 1, 2018
