പല്ലി ചായ കുടിക്കുമോ? ഏയ് ഇല്ലല്ലോ, എന്ന് പറയാൻ വരട്ടെ. ഗ്ലാസിൽ എടുത്തുവെച്ച ചായ കുടിക്കാൻ വൈകിയപ്പോള്‍, ഒരു പല്ലി വന്ന് അത് കുടിച്ചാൽ എങ്ങനെയിരിക്കും? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പല്ലിയുടെ ചായകുടി വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മേശപ്പുറത്തുകയറി, രണ്ടു കാലിൽ ചാരിനിന്ന് തല ചായ ഗ്ലാസിലേക്ക് ഇട്ടാണ് പല്ലിയുടെ ചായകുടി. അടുത്തുനിന്നവര്‍ ഇത് മൊബൈലിൽ പകര്‍ത്താൻ ഒട്ടും വൈകിയില്ല.
ഏതായാലും ഏറെ കൗതുകമുള്ള പല്ലിയുടെ ചായകുടി വീഡിയോ ഒന്നു കണ്ടുനോക്കൂ...
