മനസ്സിനിണങ്ങിയ പങ്കാളി എന്നത് ഏവരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമാണ്. തൻ്റെ ജീവിത പങ്കാളി എങ്ങിനെ ആവണം എന്ന കാര്യത്തിൽ വളരെ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് പുതിയ തലമുറ. വിദ്യാഭ്യാസം, ജോലി, സ്വഭാവം, വ്യക്തി താല്പര്യങ്ങൾ തുടങ്ങി ഭാവി സ്വപ്നങ്ങളുടെ കാര്യത്തിൽ പോലും ഇണക്കമുള്ള ഒരാളെയാണ് ഇന്നത്തെ യുവതലമുറ ആഗ്രഹിക്കുന്നത്. മാതാപിതാക്കളാകട്ടെ മക്കളുടെ താൽപര്യങ്ങൾക്കു പുറമെ കുടുംബ മഹിമ, പാരമ്പര്യം തുടങ്ങി മറ്റു പല കാര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നു. ഇവിടെ രണ്ടു  തലമുറയുടേയും ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് പതിനായിരങ്ങൾക്ക് മനസ്സിനിണങ്ങിയ പങ്കാളികളെ കണ്ടെത്തി നൽകി വൈവാഹിക രംഗത്ത് നിറഞ്ഞ സാന്നിധ്യമാവുകയാണ് മാലയോഗം മാട്രിമോണി.

 

കേരളത്തിലെ ആദ്യ ഡിജിറ്റൽ മാട്രിമോണി വെബ്സൈറ്റായ മാലയോഗം 1984 ൽ ആണ് പ്രവർത്തനം  ആരംഭിക്കുന്നത്. കേരളീയർക്ക് മാത്രമായുള്ള മാട്രിമോണി വെബ്സൈറ്റ് ആയതിനാൽ തന്നെ മലയാളിയുടെ മാറുന്ന താല്പര്യങ്ങൾ തിരിച്ചറിയുന്നതിനും മനസ്സിനിണങ്ങുന്ന പങ്കാളിയെ കണ്ടെത്തി നൽകുന്നതിലും മറ്റേതൊരു മാട്രിമോണി വെബ്സൈറ്റിനേക്കാളും മാലയോഗം ഒരുപടി മുന്നിൽ നിൽക്കുന്നു.

മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം ഇവിടെ മക്കളുടെ പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്ന മാതാപിതാക്കളിൽ പലരും മലയോഗത്തിലൂടെ തന്നെ ഒന്നിച്ചവർ ആണെന്നത് മലയാളികൾക്ക് ഈ സ്ഥാപനത്തോടുള്ള വിശ്വാസ്യതയുടെ സാക്ഷ്യപത്രമാണ്. ഇത്തരത്തിൽ രണ്ടു തലമുറയ്ക്ക് തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ മാട്രിമോണിയൽ സർവീസ് എന്ന പ്രത്യേകതയും മലയോഗത്തിനുണ്ട്.

തങ്ങളുടെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് എത്രയും വേഗം ജീവിത പങ്കാളിയെ കണ്ടെത്തി നൽകുക എന്നതാണ് മാലയോഗം ലക്ഷ്യമിടുന്ന്ത്. വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ആദ്യ ഏഴു ദിവസം മാലയോഗത്തിന്റെ പ്രീമിയം സേവനങ്ങൾ തികച്ചും സൗജന്യമായി ഉപയോഗിക്കാനാകും. അതായത് നിങ്ങൾക്ക് ചേരുന്ന പങ്കാളിയെ യാതൊരു ഫീസും അടക്കാതെ തന്നെ വെറും ഏഴു ദിവസത്തിനുള്ളിൽ കണ്ടെത്താനുള്ള സൌകര്യമാണ്‌ മാലയോഗം ഒരുക്കുന്നത്.

മാലയോഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അടിസ്ഥാന മെമ്പർഷിപ് തികച്ചും സൗജന്യമായാണ് ലഭിക്കുന്നത്. അതും അനിശ്ചിത കാലത്തേക്ക്. കൂടാതെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് 3000 രൂപയുടെ പ്രീമിയം സേവനങ്ങൾ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ഒരു പദ്ധതിയും മാലയോഗം ഒരുക്കുന്നുണ്ട്. നറുക്കെടുപ്പിൽ വിജയികൾ ആകുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക.

സൗജന്യമായി രജിസ്‌റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.malayogamonline.com/malayogam_matrimony?adv=asianetmar1020

രജിസ്റ്റർ ചെയ്യുന്ന പ്രൊഫൈലുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യത പല ആവർത്തി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് എന്നത് മാലയോഗത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു. കൂടാതെ അനുയോജ്യമായ പ്രൊഫൈൽ കണ്ടെത്തുന്നവർക്ക് അവരുമായി സംസാരിക്കുന്നതിനും കാണുന്നതിനും വേണ്ട സൗകര്യങ്ങൾ  ഒരുക്കി നല്കുന്നതിനായുള്ള പേർസണൽ അസിസ്റ്റന്റ് സേവനവും മാലയോഗം ഒരുക്കുന്നുണ്ട്.

ഇത് കൂടാതെ, എലീറ്റ്  ക്ലാസ്സിനു മാത്രമായി മാലയോഗം ഒരുക്കുന്ന പദ്ധതിയാണ് പ്രൈം മെമ്പർഷിപ്പ്.  ഇതിൽ അംഗമാകുന്നവർക്ക് പ്രീമിയം സേവനങ്ങൾ കൂടാതെ അനുയോജ്യരായ വരനെയും വധുവിനെയും കണ്ടെത്തുന്നത് മുതൽ കൂടിക്കാഴ്ച വരെയുള്ള കാര്യങ്ങളിൽ കൂടി പേർസണൽ അസിസ്റ്റന്റിന്റെ സഹായം ലഭ്യമാകും.  

പേര് രജിസ്റ്റർ ചെയ്യുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.malayogamonline.com/malayogam_matrimony?adv=asianetmar1020

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ലഭ്യമാക്കുന്ന സേവനങ്ങൾ മാലയോഗത്തെ മറ്റ് മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.