മാറിവരുന്ന ജീവിതശൈലിയാണു ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാന്‍ കാരണമായത് എന്നു പറയുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണു ക്യാന്‍സര്‍ സാധ്യത കൂടുതല്‍. സ്ത്രീകളിലെ ഇസ്ട്രജന്‍ ഹോര്‍മോണിന് ഒരു പരിധിവരെ ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയുമെന്നു പഠനം പറയുന്നു. 

പലപ്പോഴും ഒരു കൊലയാളിയായി ക്യാന്‍സര്‍ വരാറുണ്ട് എങ്കിലും കൂടുതല്‍ കേസുകളിലും ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അത്തരത്തിലുള്ള ചില ലക്ഷണങ്ങള്‍ ഇവിടെ കൊടുക്കുന്നു. 

1)വിട്ടുമാറാത്ത കടുത്ത ക്ഷീണം അനുഭവപ്പെുന്നുണ്ട് എങ്കില്‍ അതു ബ്ലഡ് ക്യാന്‍സറിന്‍റെ ലക്ഷണമാണ് എന്നു പറയുന്നു. 
2)മൂത്രത്തോടൊപ്പമോ ബീജത്തോടൊപ്പമോ രക്തം കാണുന്നുണ്ട് എങ്കില്‍ അതു പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണമായി കണക്കാക്കുന്നു.

3) വൃക്ഷണത്തിലെ കറുപ്പു നിറവും വലിപ്പ വ്യത്യാസവും നിസാരമായി കാണരുത്.
4) ഈ ഭാഗങ്ങളിലുള്ള ഉണങ്ങാത്ത മുറിവുകളും സൂക്ഷിക്കുക. ഇതും ക്യാന്‍സര്‍ ലക്ഷണമാകാം.