ഡൊ​ഡോ​മ: കൂ​ട്ടു​കാ​രി​യോ​ട് പ്ര​ണ​യം തു​റ​ന്നു​പ​റ​യാ​നായി സാഹസിക വഴി തേടിയ യുവാവിന് പ്രിയപ്പെട്ടവളുടെ കൺമുന്നിൽ വച്ച് ദാരുണാന്ത്യം. ടാ​ൻ​സാ​നി​യ​യി​ലെ പെ​ന്പാ ദ്വീ​പി​ലെ മ​ന്ത റി​സോ​ർ​ട്ടി​ൽ വച്ചാണ് സ്റ്റീ​വ​ൻ വെ​ബ​ർ എ​ന്ന യു​വാ​വ് മുങ്ങി മരിച്ചത്.

കൂ​ട്ടു​കാ​രി കെ​നീ​ഷ്യാ ആൻറോ​​ണ്യോ​യോ​ടൊ​പ്പം അ​ണ്ട​ർ വാ​ട്ട​ർ റി​സോ​ർ​ട്ടി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​ണു ബെ​ബ​ർ ടാ​ൻ​സാ​നി​യ​യി​ൽ എ​ത്തി​യ​ത്. സ​മു​ദ്ര​ത്തോ​ട് അ​തി​രി​ടു​ന്ന ത​ടി​കൊ​ണ്ട് നി​ർ​മി​ച്ച മു​റി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. വ്യാ​ഴാ​ഴ്ച മു​റി​ക്ക് പു​റ​ത്ത് വെ​ള്ള​ത്തി​ലേ​ക്ക് നീ​ന്തി​യി​റ​ങ്ങി​യ വെ​ബ​ർ പേ​പ്പ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ ത​ൻറെ പ്ര​ണ​യം കെനീഷ്യയെ അ​റി​യി​ച്ചു. 

റി​സോ​ർ​ട്ടി​ലെ മു​റി​യി​ലി​രു​ന്ന കൂ​ട്ടു​കാ​രി​ക്ക് ചി​ല്ലു​ഗ്ലാ​സി​ലൂ​ടെ ഇ​ത് കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ത​നി​ക്ക് അ​ധി​ക​നേ​രം ശ്വാ​സം പി​ടി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ഈ ​കു​റി​പ്പി​ൽ വെ​ബ​ർ എ​ഴു​തി​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് വെ​ബ​ർ ജ​ല​നി​ര​പ്പി​ലേ​ക്കു പൊ​ന്തി​വ​ന്നി​ല്ല. 

വെ​ബ​റി​ൻറെ വെ​ള്ള​ത്തി​ലെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന കെ​നീ​ഷ്യാ തന്റെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കെ​നീ​ഷ്യാ ഈ ​ഫോ​ട്ടോ​യും വീ​ഡി​യോ​യും ത​ൻറെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചിരുന്നു. ഇ​തി​നു പി​ന്നാ​ലെയാണ് വെ​ബ​റി​ൻറെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് മ​ന്ത റി​സോ​ർ​ട്ട് വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കിയത്. 

വെ​ള്ള​ത്തി​ന​ടി​യ​ൽ വെ​ബ​റി​ന് അ​പ​ക​ടം പ​റ്റി​യെ​ന്നും ത​ങ്ങ​ൾ എ​ത്തു​മ്പോ​ഴേ​ക്കും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നെ​ന്നും റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഓക്സിജൻ സിലണ്ടറും ലൈഫ് ജാക്കറ്റുമൊന്നുമില്ലാതെയായിരുന്നു വെബർ പ്രണയാഭ്യർത്ഥന നടത്താൻ വെള്ളത്തിലിറങ്ങിയത്.