മാനുഷി ചില്ലർ ഇന്ത്യയില്‍ നിന്നും ആറാമതും ലോക സുന്ദരിയായി യുവതി. ലോകസുന്ദരിയാകുന്നത് അത്രവലിയ എളുപ്പമുള്ള കാര്യമല്ല. ചിട്ടയായ പരിശീലനവും ഭക്ഷണക്രമവുമാണ് സൗന്ദര്യത്തെ നിർണയിക്കുന്നത്. പറയുന്നത് മറ്റാരുമല്ല, മാനുഷിയുടെ ഫിറ്റ്നസ് ഗുരുക്കളായ ആരുഷി വർമയും നൂട്രീഷനിസ്റ്റ് നമാമി അഗർവാളുമാണ്. മാനുഷിയുടെ ശരീരവടിവിന്‍റെ രഹസ്യം എന്താണെന്ന് അവർ പറഞ്ഞുതരും.
1. പ്രാതൽ വിട്ടുകളയരുത്
2. കൃത്യമായി ഭക്ഷണം കഴിക്കുക, അളവ് കുറയ്ക്കുക
3. പഞ്ചസാര ഒഴിവാക്കുക
ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യൻ വനിതയാണ് മാനുഷി ചില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ, യുക്ത മുഖി എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യയിൽനിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാർ. പിന്നീട് മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നെങ്കിലും ലോകസുന്ദരി പട്ടം രാജ്യത്തെത്തിയിരുന്നില്ല. എങ്കിലും, ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തുമ്പോൾ അതിനു പിന്നിലും പാർവതിയുടെ പങ്കുണ്ട്. പാർവതിയുടെ നേതൃത്വത്തിലായിരുന്നു മാനുഷിക്ക് ഉൾപ്പെടെ പരിശീലനം നൽകിയത്.
