കരിയറില്‍ അഭിവൃദ്ധി ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകും. ജോലി സ്ഥലങ്ങളില്‍ മികവ് കാട്ടുന്നതില്‍ ദാമ്പത്യപങ്കാളിക്ക് എന്തെങ്കിലും പങ്കുണ്ടോ? എന്നാല്‍ അത്തരത്തില്‍ ജോലിയില്‍ ഉയര്‍ച്ച നേടാന്‍ ചിലതരം പങ്കാളിക്ക് സഹായിക്കാനാകുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്. മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പങ്കാളിയുടെ ഗുണമാണ് കരിയറില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതെന്ന് സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഇത്തരം പങ്കാളികളുടെ സാന്നിദ്ധ്യം കരിയറില്‍ ഔന്നത്യം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. വിവാഹിതരായി അഞ്ചു വര്‍ഷം പിന്നിട്ട 5000 ദമ്പതികളെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ മാനസികനില അനുസരിച്ച്, തുറന്ന മനസുള്ളവര്‍, ബഹിര്‍മുഖത്വമുള്ളവര്‍, എന്തും അംഗീകരിക്കുന്ന മനോഭാവമുള്ളവര്‍, മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പങ്കാളികള്‍ക്ക് വിവാഹശേഷം കരിയറില്‍ മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമായത്.