നനശീകരണത്തിനെതിരെ വേറിട്ടൊരു ക്യാംപെയ്നുമായി ഇന്തോനേഷ്യന്‍ യുവാവ്. മരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യമുയര്‍ത്തി  700 കിലോമീറ്റര്‍ ദൂരം പുറകിലേക്ക് നടന്നാണ് ഇന്തോനേഷ്യന്‍ യുവാവ് ശ്രദ്ധേയനാകുന്നത്. മെഡി ബാസ്റ്റോനി എന്ന 43 വയസുകാരനാണ് കിഴക്കന്‍ ജാവയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് യാത്ര ആരംഭിച്ചത്. 

ഏറ്റവും വേഗത്തില്‍ വനനശീകരണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യ. 'മരങ്ങളെല്ലാം നശിക്കുന്നു. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന തോന്നലില്‍ നിന്നാണ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിയത്. എല്ലാം വരും തലമുറയ്ക്ക് വേണ്ടിയാണെന്നും ബാസ്റ്റോനി പറയുന്നു. 

20 മുതല്‍ 30 വരെ കിലോമീറ്ററുകളാണ് ഒരോ ദിവസവും ബാസ്റ്റോനി പുറകിലേക്ക് നടക്കുന്നത്. പുറകിലുള്ള വസ്തുക്കളില്‍ കൂട്ടിമുട്ടാതിരിക്കാനായി ശരീരത്തില്‍ റിയര്‍വ്യൂ മിററും ഘടിപ്പിച്ചിട്ടുണ്ട്. പുറകിലേക്ക് നടക്കുന്നത്  പഴയതിനെ പ്രതിഫലിപ്പിക്കാനും രാജ്യത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളുകളെ ഓര്‍മ്മിക്കാന്‍ കൂടി വേണ്ടിയാണെന്നും ബാസ്റ്റോനി കൂട്ടിച്ചേര്‍ക്കുന്നു.