ലോകത്ത് ജീവിക്കാൻ അനുയോജ്യമായ നഗരമായി മെൽബൺ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി ഏഴാം വർഷമാണ് മെൽബണിന്റെ ഈ നേട്ടം. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ പഠനത്തിലാണ് ഈ തെരഞ്ഞടുപ്പ്. ഈപട്ടകയില് എത്തിയ നഗരങ്ങളില്‍ 100ൽ 97.5 പോയിന്റ് നേടിയാണ് മെൽബൺ സിറ്റി ഒന്നാമതെത്തിയത്.
ലോകവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട 140 നഗരങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. ആദ്യ പത്തു സ്ഥാനങ്ങളിലുള്ള നഗരങ്ങൾക്ക് സമീപകാലങ്ങളിൽ സ്ഥാനചലനമുണ്ടായിട്ടുമില്ല. വിയന്നയും വാൻകൂവറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സ്ഥിരതയ്ക്ക് 95, പരിസ്ഥിതി-സംസ്കാരത്തിന് 95.1, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നൂറിൽ നൂറുമാണ് മെൽബണിന്റെ മാർക്ക്. ജനങ്ങളിലെ വൈവിദ്ധ്യമാണ് മെല്‍ബണിന്റെ പ്രധാന പ്രത്യേകത എന്ന് വിലയിരുത്തുന്നു.
