Asianet News MalayalamAsianet News Malayalam

കീറ്റോ ഡയറ്റ് ; ഗുണവും ദോഷവും

ശരീരഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്.

merits and demerits of keto diet
Author
Thiruvananthapuram, First Published Feb 20, 2019, 7:43 PM IST

ശരീരഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. 

merits and demerits of keto diet

പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. ഈ ഡയറ്റിന് ഗുണവും ദോഷവും ഉണ്ട്. 

കീറ്റോഡയറ്റിന്‍റെ ഗുണങ്ങള്‍ 

1. അതിവേഗം ഭാരം കുറയ്ക്കാന്‍ സഹായിക്കും.

2. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. 

3. കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. 

4. ജങ്ക് ഫുഡ് ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ കീറ്റോ ഡയറ്റ് ജങ്ക് ഫുഡിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും അതുവഴി ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. 

ദോഷങ്ങള്‍ 

1. കീറ്റോ ഡയറ്റില്‍ നാരടങ്ങിയ ഭക്ഷണം ഇല്ലാത്തതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല. 

2. ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സം മറ്റൊരു ദോഷഫലമാണ്.  ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, വയറിളക്കം, ഇറെഗുലര്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകളാണ് ഇതുമൂലം ഉണ്ടാവുക. 

3. ആരോഗ്യകരമായ കൊഴുപ്പ്​, റെഡ്​ മീറ്റ്​, ലവണത്വമുള്ള ഭക്ഷണങ്ങൾ എന്നിവ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. മടിപ്പ് തോന്നലാണ് പ്രധാന കാരണം. 

4. കീറ്റോ ഡയറ്റ്​ പിന്തുടരു​േമ്പാൾ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത്​ മൂലം ശരീരത്തിൽ നിന്ന്​ ദ്രാവകവും സോഡിയം, മഗ്​നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്​ട്രോലൈറ്റ്​സും നഷ്​ടമാകും. ഇത്​ വൃക്കയിലെ കല്ലിനും വൃക്കരോഗത്തിനും കാരണമാകും. 

Follow Us:
Download App:
  • android
  • ios