Asianet News MalayalamAsianet News Malayalam

സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നവര്‍ക്ക് സംഭവിക്കുന്നത്

mobile should turn off at bed time
Author
First Published Nov 8, 2017, 12:31 PM IST

ദമ്പതികളോ, കമിതാക്കളോ അവരുടെ സ്വകാര്യനിമിഷങ്ങള്‍ പലപ്പോഴും മൊബൈലില്‍ ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ഈ മൊബൈല്‍ മറ്റാരുടെയെങ്കിലും കൈയില്‍ കിട്ടിയാല്‍, ആ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഇന്ത്യാടുഡേയുടെ 2017ലെ സെക്‌സ് സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ അഞ്ചിലൊന്ന് പങ്കാളികളും അവരുടെ സ്വകാര്യനിമിങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കാറുണ്ടത്രെ. ചിലരെങ്കിലും ലൈംഗികവേഴ്‌ച രംഗങ്ങളും മൊബൈലില്‍ ചിത്രീകരിക്കാറുണ്ട്. ഈ സ്വകാര്യനിമിഷങ്ങള്‍ പുറത്താകുന്നതോടെ ബ്ലാക്ക്‌മെയിലിങ്, ആത്മഹത്യ, വിവാഹമോചനം എന്നിങ്ങനെ ആയിരകണക്കിന് സംഭവങ്ങള്‍ ഇന്ത്യയില്‍ വര്‍ഷംതോറും ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ലൈംഗികബന്ധത്തിനൊപ്പം, സ്വകാര്യനിമിഷങ്ങളില്‍ മൊബൈല്‍ഫോണിനെ അകറ്റിനിര്‍ത്തണമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ബോധവല്‍ക്കരണ വീഡിയോയില്‍ പറയുന്നത്. #ShutThePhoneUp എന്ന ഹാഷ്‌ ടാഗോടെയാണ് പുതിയ ബോധവല്‍ക്കരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ഗര്‍ഭനിരോധന ഉറ ബ്രാന്‍ഡായ മാന്‍ഫോഴ്‌സാണ് ഇന്ത്യാടുഡേയുടെ സഹകരണത്തോടെ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios