ഒരു മോഡലാകുമ്പോള്‍ ആര്‍ക്ക് നേരെ നോക്കിയും ചിരിക്കാനുള്ള കഴിവ് ആവശ്യമാണെന്നും താന്‍ ആ കഴിവിനെ ആര്‍ജ്ജിച്ചെടുത്തുവെന്നും പൂജ അഭിമുഖത്തില്‍ പറഞ്ഞു. ഇഷ്ടപ്പെട്ട വസ്ത്രത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം സംസാരിച്ച പൂജ തന്‍റെ പുരുഷ സങ്കൽപങ്ങളെ കുറിച്ചും സംസാരിച്ചു 

സ്‌ക്രീനിലെ സാന്നിധ്യമാകുന്നതോടെ പലപ്പോഴും നടിമാരുടെയും താരങ്ങളുടെയും മോഡലുകളുടെയുമെല്ലാം സമൂഹമാധ്യമങ്ങളിലെ ജീവിതം പരസ്യമായ വിലയിരുത്തലുകള്‍ക്കും മറ്റു ചിലപ്പോള്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ക്കുമെല്ലാം പാത്രമാകാറുണ്ട്. അത്തരത്തിലുള്ള ഒരനുഭവം തുറന്നുപറയുകയാണ് പ്രശസ്ത ഇന്ത്യന്‍ മോഡലായ പൂജ മോര്‍. 

ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടെ, സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ഏറ്റവും മോശം അനുഭവം ഏതെന്ന് പറയാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് പൂജ ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ഹലോ സിസ് എന്റെ കൂടെ ഡേറ്റ് ചെയ്യാന്‍ വരുന്നോ?' എന്ന് ഒരാള്‍ ചോദിച്ചതാണ് തനിക്ക് ഓണ്‍ലൈനില്‍ നേരിടേണ്ടിവന്ന ഏറ്റവും മോശം അനുഭവം എന്ന് പൂജ പറയുന്നു. എന്തുകൊണ്ടോ ആ ചോദ്യം തനിക്ക് വിചിത്രമായി തോന്നിയെന്നും പൂജ പറയുന്നു. 

ഒരു മോഡലാകുമ്പോള്‍ ആര്‍ക്ക് നേരെ നോക്കിയും ചിരിക്കാനുള്ള കഴിവ് ആവശ്യമാണെന്നും താന്‍ ആ കഴിവിനെ ആര്‍ജ്ജിച്ചെടുത്തുവെന്നും പൂജ അഭിമുഖത്തില്‍ പറഞ്ഞു. ഇഷ്ടപ്പെട്ട വസ്ത്രത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം സംസാരിച്ച പൂജ, സത്യസന്ധതയും നര്‍മ്മബോധവും ബുദ്ധിയുമുള്ള പുരുഷനെയാണ് തനിക്ക് ഇഷ്ടമെന്നും തുറന്നുപറഞ്ഞു. 

ഇരുപത്തിയേഴുകാരിയായ പൂജ മോര്‍ 2012 മുതല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പാരീസ്, ലണ്ടണ്‍, മിലാന്‍ തുടങ്ങി നിരവധി അന്തര്‍ദേശീയ ഫാഷന്‍ മേളകളില്‍ ശ്രദ്ധ നേടിയ മോഡല്‍ കൂടിയാണ് പൂജ.