എപ്പോഴാണ് കൊതുക് കടിക്കുന്നത്. എങ്ങനെയുള്ളവരെയാണ് കൊതുക് കടിക്കുന്നത്. ആരെ കടിക്കണമെന്ന് കൊതുക് തീരുമാനിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഒരു മുറിയില്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടാകും. എന്നാല്‍ കൊതുക് കടിക്കുന്നത് ചിലപ്പോള്‍ ഒരാളെ മാത്രമായിരിക്കും. ആ ഒരാളെ കടിക്കണമെന്ന് കൊടുക് എങ്ങനെ തീരുമാനിക്കുന്നു. അതേക്കുറിച്ചാണ് പുതിയ പഠനം നടത്തിയത്. ഒരാളുടെ രക്തത്തിന്റെ മണം കൊതുകിന് തിരിച്ചറിയാന്‍ പറ്റുമത്രെ. ഇതുപ്രകാരമാണ് ഒരാളെ കടിക്കാന്‍ കൊതുക് തീരുമാനിക്കുന്നത്. വാഷിങ്ടണ്‍ സര്‍വ്വകലാശാലയും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ചുറ്റിലുമുള്ള വളരെ ചെറിയ മണം പോലും കൊതുക് പോലെയുള്ള ഷഡ്പദങ്ങള്‍ക്ക് തിരിച്ചറിയാനാകും. ചൂടുള്ള രക്തത്തിന്റെ മണം കൊതുകിന് അനായാസമായി മനസിലാക്കാനാകും. ഇതനുസരിച്ചാണ് ഇരയെ കൊതുക് നിശ്ചയിക്കുന്നത്. കാഴ്‌ചയും മറ്റു ഇന്ദ്രിയങ്ങളും ഉപയോഗിച്ച് ഇരകളിലേക്ക് കൊതുക് എത്തുകയും കടിക്കുകയും ചെയ്യുന്നു. ഇതാണ് കൊതുക് കടിക്കു പിന്നിലുള്ള ശാസ്‌ത്രമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ബയോളജിസ്റ്റായ ജെഫ് റീഫില്‍ നേതൃത്വം നല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കറണ്ട് ബയോളജി ആന്‍ഡ് വാസ് ഫണ്ടഡ് ബൈ ദി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.