Asianet News MalayalamAsianet News Malayalam

അമ്മയുടെ ആദ്യ ആർത്തവവും മകന്റെ പ്രായപൂർത്തിയാകലും തമ്മിലൊരു ബന്ധമുണ്ട്; പഠനത്തിൽ കണ്ടെത്തിയത് ഇങ്ങനെ

 അമ്മയുടെ ആദ്യ ആർത്തവവും മകന്റെ പ്രായപൂർത്തിയാകലും (Puberty) തമ്മിൽ ബന്ധമുണ്ടെന്ന് യൂറോപ്യൻ പഠനം. ആദ്യ ആർത്തവം നേരത്തെ വന്ന സ്ത്രീകളുടെ ആൺമക്കൾ നേരത്തെ പ്രായപൂർത്തിയാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഡെൻമാർക്കിലെ ആർഹസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

Mother's menstrual age linked to son's puberty: Study
Author
Trivandrum, First Published Oct 18, 2018, 5:31 PM IST

ഡെൻമാർക്ക്: അമ്മയുടെ ആദ്യ ആർത്തവവും മകന്റെ പ്രായപൂർത്തിയാകലും (Puberty) തമ്മിൽ ബന്ധമുണ്ടെന്ന് യൂറോപ്യൻ പഠനം. ആദ്യ ആർത്തവം നേരത്തെ വന്ന സ്ത്രീകളുടെ ആൺമക്കൾ നേരത്തെ പ്രായപൂർത്തിയാകുമെന്നാണ് പഠനത്തിൽ പറയുന്നത്. അവരുടെ പെൺമക്കൾക്ക് ഒരേ പ്രായക്കാരായ പെൺകുട്ടികളെക്കാൾ ആറുമാസം മുമ്പേ സ്തനവളര്‍ച്ച എത്തുമെന്നു പഠനത്തിൽ പറയുന്നു. ഡെൻമാർക്കിലെ ആർഹസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

നേരത്തെയോ വെെകിയോ പ്രായപൂർത്തിയായാൽ പൊണ്ണത്തടി, പ്രമേഹം,ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 2002നും 2003നും ജനിച്ച 15,822 കുട്ടികളെ പഠനവിധേയരാക്കി 2016 വരെ പഠനം നടത്തുകയായിരുന്നു. നേരത്തെ ഋതുമതിയായ സ്ത്രീകളുടെ ആൺമക്കളും നേരത്തെ പ്രായപൂർത്തിയാവുകയും വൈകി ഋതുമതിയായ സ്ത്രീകളുടെ ആൺമക്കൾ വൈകി മാത്രം പ്രായപൂർത്തിയാവുകയും കണ്ടു വരുന്നതായി പഠനത്തിൽ പറയുന്നു. 

അമ്മയുടെ ആദ്യ ആർത്തവവുമായി താരതമ്യപ്പെടുത്തുമ്പോൾ ആൺകുട്ടികളിൽ രണ്ടര മാസം മുമ്പേ കക്ഷത്തിൽ രോമവളർച്ച ഉണ്ടാകുന്നുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹ്യൂമൻ റീപ്രൊഡക്‌ഷൻ എന്ന ജേർണലിൽ ഈ പഠനത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.അമ്മയുടെ ആദ്യ ആർത്തവവും മകളുടെ പ്രായപൂർത്തിയാകലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇതിന് മുമ്പ് നിരവധി പഠനങ്ങൾ നടന്നിരുന്നു. 


 

Follow Us:
Download App:
  • android
  • ios