Asianet News MalayalamAsianet News Malayalam

വായ് നാറ്റം അലട്ടുന്നുണ്ടോ; ഇവിടെയുണ്ട് കാരണവും പ്രതിവിധിയും

എല്ലാവരെയും വലയ്ക്കുന്ന പ്രശ്നമാണ് വായ് നാറ്റം. ദിവസവും രണ്ട് നേരം പല്ലു തേച്ചിട്ടും വമ്പന്‍ കമ്പനികളുടെ പേസ്റ്റ് വാങ്ങി ഉപയോഗിച്ചിട്ടും രക്ഷയില്ലാത്തവരാണ് ഏറിയപങ്കും.വായ് നാറ്റമുണ്ടെന്ന സംശയം കാരണം ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പോലും മിക്കവാറുമാളുകള്‍ മടിയ്ക്കാറുണ്ട്

mouth bad smell tips
Author
Kerala, First Published Aug 11, 2018, 9:35 PM IST

എല്ലാവരെയും വലയ്ക്കുന്ന പ്രശ്നമാണ് വായ് നാറ്റം. ദിവസവും രണ്ട് നേരം പല്ലു തേച്ചിട്ടും വമ്പന്‍ കമ്പനികളുടെ പേസ്റ്റ് വാങ്ങി ഉപയോഗിച്ചിട്ടും രക്ഷയില്ലാത്തവരാണ് ഏറിയപങ്കും.വായ് നാറ്റമുണ്ടെന്ന സംശയം കാരണം ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പോലും മിക്കവാറുമാളുകള്‍ മടിയ്ക്കാറുണ്ട്.

ഏലയ്ക്കയും മൗത്ത് വാഷും പോക്കറ്റിലിട്ട് നടക്കുന്നവരും കുറവല്ല. എന്തൊക്കെ ചെയ്തിട്ടും വായ് നാറ്റത്തിന് പരിഹാരമായില്ലെന്ന പരിതപിക്കുന്നവരുടെ എണ്ണവും കുറവല്ല.

പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം, പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാണ് വിട്ടുമാറാത്ത വായ് നാറ്റത്തിന് പിന്നിലെന്ന് ആദ്യം മനസ്സിലാക്കുക. നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ചെറുനാരങ്ങ കൊണ്ട് വായ് നാറ്റത്തെ പിടിച്ചുനിര്‍ത്താം എന്നത് പലര്‍ക്കും അറിയില്ല.

ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, സിട്രിക്ക് അമ്ലം, വിറ്റാമിന്‍ ബി, പൊട്ടാഷ് എന്നിവ വായ്ക്കകത്ത് അമിതമായി ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇതിലൂടെ വായ് നാറ്റത്തിന് ഫലപ്രദമായ പരിഹാരമുണ്ടാകുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ചെറുനാരങ്ങ കൊണ്ടുളള വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ വര്‍ധിപ്പിക്കുന്നതിലൂടെ വായ് നാറ്റത്തെ അകറ്റി നിര്‍ത്താം.

Follow Us:
Download App:
  • android
  • ios