ഫ്ലോറിഡ: ഇന്ത്യാനയില്‍ യുവതി ജന്മം നല്‍കിയത് 7 കിലോ ഭാരമുള്ള കുഞ്ഞിന്. മെയ് 1 നാണ് കുട്ടി ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനനത്തിന് ശേഷം ശ്വസനത്തിനും ആഹാരം കഴിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ കുട്ടിക്ക് ഏഴ് ആഴ്ച ആശുപത്രിയില്‍ തന്നെ ശുശ്രൂഷ നല്‍കി. വെയ്‌ലോണ്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്. ഇത്രയും വലിയ കുട്ടിക്ക് ജന്മം നല്‍കിയ അച്ഛനും അമ്മയും അഭിമാനിക്കണമെന്ന് ഡോക്ടര്‍മാരും നഴ്‌സുന്മാരും പറഞ്ഞു. 

എപ്പോഴും ഉറങ്ങുന്നതാണ് തന്റെ മകന്റെ പണിയെന്നു ഈ അമ്മ പറയുന്നു. ഉറക്കമാണെങ്കിലും മകന്‍റെ ആരോഗ്യം സുരക്ഷിതമാണെന്നും ഈ അമ്മ കൂട്ടിച്ചേര്‍ക്കുന്നു. 22 പൗണ്ട് ഭാരമുള്ള കുട്ടി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരുന്നു. തന്റെ വലിയ കുഞ്ഞിന്റെ ജനനത്തില്‍ അതിനേക്കാള്‍ വലിയ സന്തോഷത്തിലാണ് ഈ അമ്മയും കുടുംബവും.