Asianet News MalayalamAsianet News Malayalam

മഞ്ഞ നിറത്തിലുളള പല്ലിനെ വെളുപ്പിക്കാന്‍ ഒരൊറ്റ വഴി

ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല.  

Natural Ways to Whiten Teeth Freshen Breath
Author
thiruvananthapuram, First Published Feb 5, 2019, 3:12 PM IST

ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല.  അതിനായി വെണ്മയുള്ള പല്ലുകള്‍ അനിവാര്യവുമാണ്. മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം.  പല്ലിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ രീതികളുണ്ട്. 

Natural Ways to Whiten Teeth Freshen Breath

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും.  പല്ലിലെ വെളുത്ത കുത്തുകള്‍, മറ്റ് കറകള്‍ക്കും മികച്ച മരുന്നാണ് മഞ്ഞള്‍. മഞ്ഞള്‍പൊടി കൊണ്ട് പല്ലുതേക്കുകയോ അല്ലെങ്കില്‍ അല്‍പം മഞ്ഞള്‍ പൊടി ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങാ നീരില്‍ ചാലിക്കുക. ഈ മിശ്രിതം കൊണ്ട് രണ്ടോ മൂന്നോ മിനുറ്റ് നേരം പല്ല് തേക്കുക. പിന്നീട് വെള്ളമുപയോഗിച്ച് വായ് കഴുകാം. 


 

Follow Us:
Download App:
  • android
  • ios