Asianet News MalayalamAsianet News Malayalam

തടി കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ നെഗറ്റീവ് കലോറിയുള്ള ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെ നല്ലതാണ്. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

negative calorie foods for weight loss
Author
Trivandrum, First Published Nov 14, 2018, 9:03 AM IST

തടി കുറയ്ക്കാൻ മിക്കവരും പ്രധാനമായി ചെയ്യാറുള്ളത് ഡയറ്റും വ്യായാമവുമാണ്.  ഡയറ്റും വ്യായാമവുമെല്ലാം ചെയ്യുന്നത് നല്ലത് തന്നെ. അതോടൊപ്പം നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കൂടി കഴിക്കാൻ ശ്രമിക്കുക. ദിവസവും നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെ നല്ലതാണ്. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

തണ്ണിമത്തന്‍...

ഡയറ്റ് ചെയ്യുന്നവർ ഇനി മുതൽ തണ്ണിമത്തൻ കൂടി ഉൾപ്പെടുത്തണം. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ കൂടുതൽ വെള്ളം അടങ്ങിയിട്ടുള്ളതിനാൽ കുറഞ്ഞ കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഒരു തണ്ണിമത്തനിൽ  88 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

negative calorie foods for weight loss

ക്യാരറ്റ്...

നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാൽ സമൃദ്ധമാണ് ക്യാരറ്റ്. ക്യാരറ്റിൽ 95 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ക്യാരറ്റിൽ 41 കലോറി മാത്രമുളളതിനാൽ നല്ലൊരു നെഗറ്റീവ് കലോറി ഭക്ഷണവുമാണ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. 

negative calorie foods for weight loss

ബ്രൊക്കോളി..

നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതിനാൽ ബ്രോക്കോളിയെ സൂപ്പർ ഫുഡായി കരുതുന്നു. ക്രൂസിഫെറസ് പച്ചക്കറികളുടെ ഗണത്തിൽപ്പെടുന്ന ബ്രൊക്കോളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഫെെബർ ധാരാളം അടങ്ങിയ ബ്രൊക്കോളിയിൽ 100 ഗ്രാം  ബ്രൊക്കോളിയിൽ  34 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ക്യാൻസർ തടയാൻ സഹായിക്കുന്ന ഭക്ഷണമാണ് ബ്രൊക്കോളി.

negative calorie foods for weight loss

ആപ്പിൾ

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ആപ്പിൾ. ധാരാളം നാരുകൾ അടങ്ങിയ 100 ​ഗ്രാം ആപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനു സഹായകവുമായ പെക്ടിൻ ആപ്പിളിലുണ്ട്. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് മലബന്ധം തടയാൻ ആപ്പിൾ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ആപ്പിളിനുണ്ട്. 

 

negative calorie foods for weight loss

ഞാവല്‍ 

ഒരു കപ്പ് ഞാവല്‍ പഴത്തില്‍ ഏതാണ്ട് 83 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. നിറയെ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ യുവത്വം കാത്തുസൂക്ഷിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാനും ഞാവലിന് കഴിയും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഞാവല്‍ കഴിക്കുക. 

negative calorie foods for weight loss

Follow Us:
Download App:
  • android
  • ios