ഒരാളുടെ ശരിയായ ആരോഗ്യത്തിന് രാവിലത്തെ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. കാലം മാറിയതോടെ നമ്മുടെ നാട്ടിലെ ഭക്ഷണരീതി തന്നെ മാറിയിട്ടുണ്ട്. ഒട്ടനവധി പാശ്ചാത്യ ഭക്ഷണങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലായി കഴിഞ്ഞു. എന്നാല്‍ പ്രഭാതത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അതറിയാതെ, പലരും അവ കഴിക്കാറുമുണ്ട്. ഇത്തരത്തില്‍ തെറ്റായ ഭക്ഷണക്രമം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ വരുത്തിവെക്കും. ഇവിടെയിതാ, പ്രഭാതഭക്ഷണമായി കഴിക്കാന്‍ പാടില്ലാത്തത് ഏതൊക്കെയാണെന്ന് നോക്കാം...
1, ചോക്ലേറ്റ് കേക്ക്-
അമിതമായ മധുരം അടങ്ങിയിട്ടുള്ള ഇത്തരം കേക്കുകള്‍, രാവിലെ കഴിക്കുന്നത് ശരിയായ രീതിയല്ല. ശാരീരികക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപരീതഫലമാകും ലഭിക്കുകം. കൂടാതെ അമിതവണ്ണം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.
2, പാന്‍കേക്ക്-
അമിതമായ മധുരം അടങ്ങിയിട്ടുള്ള പാന്‍കേക്കില്‍ പ്രത്യേകിച്ച് പോഷകമൂല്യമുള്ള ഒന്നും അടങ്ങിയിട്ടില്ല. ഇതും അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
3, ഫ്രൈഡ് ബ്രഡ്-
ബ്രഡില്‍ മുട്ടയോ വെണ്ണയോ ഉപയോഗിച്ച് പൊരിച്ചെടുക്കുന്നത് സാധാരണമാണ്. ഇത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്ന ഭക്ഷണരീതിയാണിത്.
4, ടീകേക്ക്-
കാരറ്റ്, വാല്‍നട്ട്, ബദാം, വാഴപ്പഴം എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടീകേക്കും രാവിലെ കഴിക്കുന്നത് അത്ര നല്ലതല്ല. നല്ല അളവില്‍ മധുരം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം, പ്രമേഹം എന്നിവയ്‌ക്ക് ഇത് കാരണമാകും.
5, പ്രിസര്‍വേറ്റിവ്-
വിവിധതരം പ്രിസര്‍വേറ്റിവ് ഉപയോഗിച്ചിട്ടുള്ള ഭക്ഷണങ്ങളാണ് വിപണിയില്‍ ലഭിക്കുന്ന പാക്കേജ്ഡ് ഫുഡില്‍ അധികവും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്താവുന്നവയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണം ഒരുകാരണവശാലും രാവിലെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
പ്രഭാതഭക്ഷണമായി എപ്പോഴും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഉത്തമം. ഇഡലി, ഇടിയപ്പം, പുട്ട്, പുഴുങ്ങിയ നേന്ത്രപ്പഴം എന്നിവ വളരെ നല്ലതാണ്.
