ലോകമെങ്ങും ഏറെ ആരാധകരുള്ള നെസ്‌ലേ കിറ്റ്കാറ്റ് 67 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ റെസിപ്പി മാറ്റുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു കിറ്റ് കാറ്റ് കൂടുതല്‍ പാല്‍-കൂടുതല്‍ ചോക്‌ലേറ്റ് എന്ന രീതിയിലേയ്ക്ക് റെസിപ്പി മാറ്റിയത്. അന്നത്തെ അതേ രീതി തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും തുടര്‍ന്നത്.
തങ്ങളുടെ റെസിപ്പിയില്‍ മാറ്റം വരുത്തുകയാണെന്നും എന്നാല്‍ കിറ്റ് കാറ്റ് സ്‌നേഹിതര്‍ക്ക് ഈ മാറ്റം തോന്നില്ലെന്നും കമ്പനി വ്യക്തമാക്കി.കിറ്റ് കാറ്റ് ബാറില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. നിലവില്‍ 213 കലോറിയുള്ള കിറ്റ് കാറ്റ് ഇതിലൂടെ 209 കലോറിയെന്ന ചെറിയ മാറ്റത്തിലേയ്ക്ക് വരും.
പ്രത്യക്ഷത്തില്‍ ചെറിയ മാറ്റമാണെങ്കിലും ലണ്ടന്‍ ജനതയുടെ ഭക്ഷണത്തില്‍ നിന്ന് 1000 ടണ്‍ പഞ്ചസാരയും 3 ബില്ല്യണ്‍ കലോറിയുമാണ് നെസ്റ്റ്‌ലേ കുറയ്ക്കുന്നത്.
