പ്രോഎജിയോ എന്ന പ്രോട്ടീനെ കണ്ടെത്തിയ ഗവേഷക സംഘത്തില്‍ ഒരു ഇന്ത്യന്‍ വംശജനുമുണ്ട്. പ്രോഎജിയോ എന്ന പ്രോട്ടീന്റെ കണ്ടെത്തല്‍ ക്യാന്‍സര്‍ ചികില്‍സയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യശരീരത്തു കാണപ്പെടുന്ന ചില പ്രോട്ടീനുകളുടെ ഘടനയില്‍ വ്യത്യാസമുണ്ടാക്കിയാണ് പ്രോഏജിയോ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന് ക്യാന്‍സര്‍ കോശങ്ങളെ കൃത്യമായി നശിപ്പിക്കാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പ്രോഏജിയോ പ്രോട്ടീനുകള്‍, ഗുരുതരമായ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ശക്തമായി പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടഞ്ഞുകൊണ്ടാണ് അവയെ പ്രോഏജിയോ നശിപ്പിക്കുന്നത്. ക്യാന്‍സര്‍ കൂടാതെ കോശങ്ങള്‍ നശിക്കുന്നതുമൂലം ഉണ്ടാകുന്ന മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഈ പ്രോട്ടീന്‍ ചികില്‍സ ഫലപ്രദമാകുമെന്നാണ് ഗവേഷകസംഘത്തിന്റെ പ്രതീക്ഷ. പുതിയ പഠനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ജേര്‍ണല്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.