രാത്രി ഉറങ്ങാതിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉണ്ടാക്കുമെന്ന് പഠനം. രാത്രി ഉറക്കം ഉപേക്ഷിക്കുന്നത് മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു. യുകെയിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
രാത്രി ഉറങ്ങാതിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹവും ഉണ്ടാക്കുമെന്ന് പഠനം. രാത്രി ഉറക്കം ഉപേക്ഷിക്കുന്നത് മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു. അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഉറക്കക്കുറവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നത്.
മനുഷ്യന്റെ ഉറക്കത്തിന്റെ ദൈർഘ്യം നിയന്ത്രിക്കുന്ന സിർകേഡിയൻ റിഥം, ആഹാരക്രമം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവ തമ്മിലുള്ള ബന്ധം എങ്ങനെ ആരോഗ്യത്തെ ബാധിക്കും എന്നാണ് പഠനത്തിലൂടെ തെളിയിക്കാൻ ശ്രമിച്ചത്. ക്രമം തെറ്റിയുള്ള ആഹാരരീതി, വ്യായാമമില്ലായ്മ എന്നിവയിലൂടെയാണ് മറ്റ് അസുഖങ്ങൾ പിടിപ്പെടുന്നത്. ഇത്തരത്തിലുള്ള ജീവിത രീതികൾ ഗ്ലൂക്കോസിന്റെ അളവ്, രക്തസമ്മർദം എന്നിവയെ ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
യുകെയിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉറക്കവും ഭക്ഷണരീതികളും തമ്മിലുള്ള ബന്ധം വിലയിരുത്തിയുള്ള പഠനത്തിൽ വൈകി ഉറങ്ങുന്നവരിൽ തെറ്റായ ഭക്ഷണരീതികളാണ് കണ്ടെത്തിയത്. ഇത്തരക്കാർ പച്ചക്കറികളും, ധാന്യങ്ങളും കഴിക്കുന്നത് കുറവാണ്, കൂടാതെ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്ന പ്രവണതയും ഇവരിലുണ്ടെന്നും പഠനത്തിൽ പറയുന്നു.
ഇത്തരക്കാർക്ക് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. രാത്രി വൈകി ഉറങ്ങുന്നവർക്ക് പ്രമേഹം നിയന്ത്രിക്കാൻ പ്രയാസമായിരിക്കും. പകൽ സമയത്ത് ഭക്ഷണം കഴിക്കുന്ന സമയനിഷ്ഠയിലുള്ള വ്യത്യാസങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് ഗവേഷകയായ സൂസന്ന അൽമോസാവി പറയുന്നു.
