നിര്‍ണ്ണയം- മെഡിക്കോസ് ലാലേട്ടനോടൊപ്പം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്മാരുടെയും കൂട്ടായ്മയായ നിര്‍ണ്ണയം ആയിരം ഡോക്ടര്‍മാരുടെ അവയവദാനത്തിനുള്ള സമ്മതപത്രം മോഹന്‍ലാലിന് കൈമാറി. എറണാകുളം ചെറായി ബീച്ചിലായിരുന്നു ചടങ്ങ് നടന്നത്.

അവയവദാനത്തിനെക്കുറിച്ച് സമൂഹത്തില്‍ ബോധ്യമുണ്ടാക്കാനാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ തന്നെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് എന്ന് നിര്‍ണ്ണയം ഭാവവാഹികള്‍ അറിയിച്ചു. കേരള സര്‍ക്കാറിന്‍റെ അവയവദാന പദ്ധതി മൃതസജ്‍ഞീവിനിയുടെ ബ്രാന്‍റ് അംബാസിഡര്‍ കൂടിയായ മോഹന്‍ലാലിന് 1000 ഡോക്ടര്‍മാരുടെ അവയദാന സമ്മതപത്രമാണ് കൈമാറിയത്.