ഒരു ബ്ലോഗ് തുടങ്ങി ദിവസങ്ങള്‍ക്കകം 42000ത്തിലധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെ ഫോളോവേഴ്‌സുമായി നല്ല രീതിയില്‍ പോകുന്ന ഒരു ബ്ലോഗ് ഒറ്റ രാത്രികൊണ്ട് ഇല്ലായാലോ?.. അങ്ങനെ ഒരു സംഭവമാണ് പ്രമുഖ നഗ്ന ബ്ലോഗര്‍ ജെസയ്ക്കു പറ്റിയത്.

ഇന്‍സ്റ്റഗ്രമില്‍ അമ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുമായി നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്നു ജെസ. ഒരുദിവസം ഇരുട്ടി വെളുത്തപ്പോള്‍ അക്കൗണ്ട് അടച്ചുപൂട്ടിയതായുള്ള സന്ദേശമാണ് ലഭിച്ചത്. 

2016ല്‍ അവസാനത്തിലാണ് ജെസ ഒബ്രിയെന്‍ ' ബോഡി പോസറ്റീവ്' എന്ന പേജ് ആരംഭിച്ചത്. ദിവസങ്ങള്‍ക്കകം പേജ് ഹിറ്റാവുകയും ചെയ്തു. നഗ്നതയുടെ രാഷ്ട്രീയം പറയുന്നതായിരുന്നു ജെസയുടെ ഓരോ പോസ്റ്റുകളും. 

വിവിധയിടങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥമായ നഗ്ന ചിത്രങ്ങളായിരുന്ന ജെസയുടെ പോസ്റ്റുകളെല്ലാം. എന്നാല്‍ ഇന്‍സ്റ്റഗ്രമിന്റെ നയങ്ങളുമായി ചേര്‍ന്നു പോകാത്തതാണ് എന്ന് കാട്ടി അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.

നീക്കം ചെയ്യുന്നതിനു മുമ്പ് തന്നെ വിവരം അറിയിക്കാനോ തിരുത്താനുള്ള അവസരം നല്‍കാനോ ഇന്‍സ്റ്റഗ്രാം തയ്യാറായില്ലെന്ന് ജെസ പരിതപിക്കുന്നു. ലൈംഗിക തൃഷ്ണ ഉണര്‍ത്തുന്നതായിരുന്നില്ല തന്റെ പോസ്റ്റുകളെന്നും ബോഡി പോസറ്റീവ് എന്ന ടാഗിലാണ് താന്‍ പോസ്റ്റുകള്‍ ഇടുന്നതെന്നും അതു തന്നെയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. മനുഷ്യ ശരീരത്തെ ലൈഗികതയായി മാത്രം കാണുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നീക്കം ചെയ്ത് പ്രൊഫൈലിന് പകരം ദ ന്യൂഡ് ബ്ലോഗര്‍ എന്ന പേരില്‍ പുതിയ പ്രൊഫൈല്‍ തുറന്നിരിക്കുകയാണ് ജെസയിപ്പോള്‍. ചുരുങ്ങിയ ദിവസങ്ങളില്‍ വലിയ പ്രതികരണമാണ് പുതിയ പ്രൊഫൈലിന് ലഭിക്കുന്നത്.