Asianet News MalayalamAsianet News Malayalam

വരുമാനത്തിലെ കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമോ?

വരുമാനത്തിലെ കുറവ് ഹൃദയസംബന്ധമായ രോ​ഗങ്ങൾക്ക് കാരണമാകുമെന്ന് പഠനം.  ദി കൊറോണറി ആർട്ടറി റിസ്ക് ഡെവലപ്മെന്റ് ഇൻ യങ് അഡൾറ്റ്സ് (CARDIA) നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.

Personal income may increase risk of heart disease and death: Study
Author
Trivandrum, First Published Jan 23, 2019, 7:59 PM IST

വരുമാനത്തിലെ കുറവ് ഹൃദയസംബന്ധമായ രോ​ഗങ്ങൾക്ക് കാരണമാകുമെന്ന് പഠനം.  ദി കൊറോണറി ആർട്ടറി റിസ്ക് ഡെവലപ്മെന്റ് ഇൻ യങ് അഡൾറ്റ്സ് (CARDIA) നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.  വരുമാനത്തിലെ കുറവ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ​

ഗവേഷകർ ആരോ​ഗ്യവും സാമ്പത്തികവും എന്ന വിഷയത്തിൽ പഠനം നടത്തവേയാണ് കണ്ടെത്തൽ. പഠനത്തിൽ മരണത്തിന് വരെ കാരണമായേക്കാവുന്ന ഹൃദ്രോഗങ്ങൾക്ക് വരുമാനം കാരണമാകുന്നുവെന്ന് തെളിഞ്ഞു. ഹൃദ്രോഗങ്ങൾക്ക് വരുമാനത്തിലെ കുറവാണ് കാരണമാകുന്നതെന്ന് ഉറപ്പിച്ച് പറയാനാകില്ല.

എന്നാൽ മോശം സാമ്പത്തിക സ്ഥിതി ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നുണ്ടെന്ന് ​ഗവേഷകനായ തലി എൽഫസി പറഞ്ഞു. വരുമാനത്തിൽ കുറവ് വരുമ്പോൾ മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളിലേക്കെത്തുന്നുവെന്നും അദ്ദേഹം പറയുന്നു. 
 

Follow Us:
Download App:
  • android
  • ios