പാമ്പിന് പലപ്പോഴും പാല്‍ കൊടുക്കാറുണ്ട്. എന്നാല്‍ പാമ്പു് പാല്‍ കുടിക്കില്ലെന്നും കുടിക്കുമെന്നും തര്‍ക്കങ്ങള്‍ ഏറെയുണ്ട്. ഇതിനിടയിലാണ് ചായ കുടിക്കുന്ന പാമ്പ് രംഗത്ത് എത്തുന്നത്. സൗദി അറേബ്യയിലാണ് സംഭവം. അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്റെ വളര്‍ത്ത് പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്. 

 മേശപ്പുറത്ത് വച്ചിരിക്കുന്ന ഗ്ലാസില്‍ നിന്ന് ചായ കുടിക്കുന്ന പാമ്പിന്റെ വീിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്, വലിയ പാമ്പ് ഗ്ലാസില്‍ തലയിട്ടാണ് ചായ കുടിക്കുന്നത്. പാമ്പിന്റെ ഉടമ തന്നെയാണ് വീഡിയോ പങ്കുവച്ചത്.

 ചായ മാത്രമല്ല വിവിധയിനം ജ്യൂസുകളും ഗ്ലാസില്‍ നിന്ന് പാമ്പ് കുടിക്കാറുണ്ടെന്ന് ഉടമയായ താബത്ത് അല്‍ ഫാദി പറയുന്നു. മധ്യേഷ്യയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പാണിത്. ഒന്‍പത് പാമ്പുകളെയാണ് താബത്ത് അല്‍ ഫാദി വളര്‍ത്തുന്നത്.