ഈ രോഗം മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്നു. ഇത് ഗുരുതര നാഡീരോഗങ്ങൾക്ക് വഴിയൊരുക്കുകയും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കാം. റാബിസ് മൃഗങ്ങളിൽ നിന്ന് പ്രത്യേകിച്ചും നായ്ക്കളുടെ കടിയേറ്റാണ് ഈ രോഗം സാധാരണമായി വരുന്നത്.

റാബിസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് പേവിഷബാധ. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് ഇത് പകരുന്നത്. നിലവിൽ ഇത് പൊതുജനാരോഗ്യത്തിന് പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ രോഗം മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്നു. ഇത് ഗുരുതര നാഡീരോഗങ്ങൾക്ക് വഴിയൊരുക്കുകയും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കാം. റാബിസ് മൃഗങ്ങളിൽ നിന്ന് പ്രത്യേകിച്ചും നായ്ക്കളുടെ കടിയേറ്റാണ് ഈ രോഗം സാധാരണമായി വരുന്നത്. എന്നാൽ നായ്ക്കൾ മാത്രമല്ല വവ്വാലുകൾ, റാക്കൂണുകൾ തുടങ്ങിയ വന്യജീവികളിലൂടെയും ഇത് പടരാറുണ്ട്. നായ്ക്കളിൽ എങ്ങനെയാണ് റാബിസ് പടരുന്നതെന്ന് അറിയാം. 

മൃഗങ്ങൾ കടിച്ചാൽ 

പേവിഷബാധ പ്രധാനമായും പകരുന്നത് രോഗബാധിതരായ മൃഗങ്ങളുടെ കടിയിലൂടെയാണ്. വൈറസ് അവയുടെ ഉമിനീരിലാണ് വസിക്കുന്നത്. കടിയേറ്റ മുറിവിലൂടെ ഇരയുടെ രക്തപ്രവാഹത്തിൽ ഈ വൈറസുകൾ പ്രവേശിക്കുന്നു. നായ്ക്കൾ, വവ്വാലുകൾ, റാക്കൂണുകൾ എന്നിവ സാധാരണ വാഹകരാണ്. അതിനാൽ ഈ മൃഗങ്ങളുടെ കടിയേറ്റാൽ പേവിഷബാധ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മുറിവുകളിലൂടെ 

രോഗം ബാധിച്ച ഉമിനീരുമായി സമ്പർക്കത്തിൽ വരുന്ന പോറലുകൾ അല്ലെങ്കിൽ മുറിവുകൾ വഴിയും വൈറസ് പടരാം. പേവിഷബാധയുള്ള ഒരു മൃഗത്തിന്റെ ഉമിനീർ രക്തത്തിൽ കലർന്നാൽ ചെറിയ ഉരച്ചിലുകൾ പോലും അപകടകരമാകും. അത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടനടി മുറിവ് കഴുകി വൃത്തിയാക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യണം. 

ശ്വസനം 

അപൂർവ സന്ദർഭങ്ങളിൽ, എയറോസോൾ കണികകൾ ശ്വസിക്കുന്നതിലൂടെ റാബിസ് പകരാം. ഗുഹകൾ പോലുള്ള ഉയർന്ന സാന്ദ്രതയിൽ രോഗബാധിതരായ വവ്വാലുകളുള്ള പരിതസ്ഥിതികളിലാണ് ഇത് സംഭവിക്കാൻ സാധ്യത. ഇതൊരു സാധാരണ പകർച്ച വ്യാധിയല്ലെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ വൈറസിന്റെ സാധ്യതയെ ഇത് എടുത്തുകാണിക്കുന്നു.

മലിനമായ ഭക്ഷണം 

വളരെ അപൂർവമാണെങ്കിലും, രോഗബാധിതനായ ഒരു മൃഗത്തിന്റെ കോശങ്ങൾ പടർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ റാബിസ് പടരാൻ സാധ്യതയുണ്ട്. ഇങ്ങനെ പകരുന്നത് സാധാരണമല്ല. അതിനാൽ തന്നെ അധികമായി ആശങ്കപ്പെടേണ്ടതുമില്ല. എന്നിരുന്നാലും, മൃഗ ഉൽപ്പന്നങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു.

നായ്ക്കളിൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ

1. സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ

2. പനിയും ശ്വാസം മുട്ടലും 

3. വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ അമിതമായ ഉമിനീർ ഒലിച്ചിറങ്ങുക

നായ്ക്കളെ ചികിൽസിക്കാൻ കഴിയുമോ?

ക്ലിനിക്കിൽ നടത്തിയ പരിശോധനയിലും പേവിഷബാധയുണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയതിന്റെ ലക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് നായ്ക്കളിൽ രോഗം നിർണയിക്കുന്നത്. എന്നിരുന്നാലും ഇത് വ്യക്തമായി മനസിലാക്കാൻ സാധിക്കുകയുമില്ല. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാലും ചികിൽസിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ മരണശേഷം തലച്ചോറിലെ കോശങ്ങളെ പരിശോധിച്ചാണ് രോഗം ശരിക്കും നിർണയിക്കുന്നത്. 

വളർത്ത് നായയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതാ 5 പ്രകൃതിദത്ത മാർഗ്ഗങ്ങൾ