മാസങ്ങളോളം ശരീരത്തിൽ വൈറസ് ഉണ്ടാവാം. അതിനാൽ തന്നെ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ല. നേരത്തെ ചികിൽസിക്കാൻ കഴിഞ്ഞാൽ രോഗബാധയുടെ ആഘാതം കുറയ്ക്കാൻ സാധിക്കും.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന വൈറൽ രോഗമാണ് പേവിഷബാധ. പേവിഷബാധയുള്ള നായ്ക്കൾ, വവ്വാൽ തുടങ്ങിയ മൃഗങ്ങളിൽ നിന്നുമാണ് ഈ രോഗം പടരുന്നത്. ഇവ കടിക്കുകയോ, മാന്തുകയോ ചെയ്താൽ വൈറസ് പെട്ടെന്ന് ശരീരത്തിലേക്ക് പടരുന്നു. മാസങ്ങളോളം ശരീരത്തിൽ വൈറസ് ഉണ്ടാവാം. അതിനാൽ തന്നെ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ല. പേശികൾ വളയുക, അപസ്മാരം, ജലഭീതി, വായു ഭീതി എന്നിവ പേവിഷബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ചൊറിച്ചിൽ, വേദന

മൃഗത്തിന്റെ കടിയേറ്റ ഭാഗത്ത് ചൊറിച്ചിലോ വേദനയോ അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. പേവിഷബാധയുടെ പ്രഥമ ലക്ഷണങ്ങൾ ഇതാണ്. കടിയേറ്റ് ദിവസങ്ങളോളം കഴിഞ്ഞിട്ടാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. നിസാരമാണെന്ന് കരുതി ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

അമിതമായ ഉമിനീര്

പേവിഷബാധ ഉണ്ടാകുമ്പോൾ പനി, ക്ഷീണം, തലവേദന, ശരീര വേദന തുടങ്ങി പലതരം ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. ഇവ സാധാരണമായ ലക്ഷണങ്ങൾ ആയതുകൊണ്ട് തന്നെ ആളുകൾ പലപ്പോഴും കാര്യമായി എടുക്കാറില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മൃഗത്തിന്റെ കടിയേറ്റതിന് ശേഷമാണ് ഈ ലക്ഷണങ്ങൾ കാണുന്നതെങ്കിൽ ശ്രദ്ധിക്കാം.

ഭയം

നാഡീ സംവിധാനങ്ങളെ പൂർണമായും വൈറസ് ബാധിക്കാറുണ്ട്. ഇത് ഭക്ഷണം വിഴുങ്ങുന്നതിന് തടസ്സങ്ങൾ ഉണ്ടാക്കുകയും, വായിൽ നിന്നും അമിതമായി ഉമിനീരുണ്ടാവാനും പതയുണ്ടാവാനും കാരണമാകുന്നു. ചെറിയ അളവിൽ പോലും വെള്ളം കുടിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാവുന്നു. ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഉടൻ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം.

ഉത്കണ്ഠ, ആശയ കുഴപ്പങ്ങൾ

വെള്ളത്തോടുള്ള ഭയമാണ് പേവിഷബാധയേറ്റാൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. കൂടാതെ ഉത്കണ്ഠ, ഭയം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാറുണ്ട്. വെള്ളം കുടിച്ചിറക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് വെള്ളത്തോടുള്ള ഭയത്തിന് കാരണം. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാൻ പാടില്ല.

ബുദ്ധിമുട്ടുകൾ

ശരീരത്തെ മാത്രമല്ല മനസിനെയും പേവിഷബാധ ബാധിക്കാറുണ്ട്. വൈറസ് തലച്ചോറിലേക്ക് എത്തുകയും, ഇത് ആശയ കുഴപ്പങ്ങൾ, ഉത്കണ്ഠ, മാനസിക സംഘർഷം, ഹാലൂസിനേഷൻ എന്നിവ ഉണ്ടാവാനും കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യരിൽ അക്രമണ സ്വഭാവവും ഉണ്ടാവാറുണ്ട്. മാനസിക പ്രശ്നങ്ങൾ ഉള്ളവരിലും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകാം. രോഗം എന്തുതന്നെ ആയാലും ലക്ഷണങ്ങൾ കണ്ടാൽ വൈകിപ്പിക്കാതെ ചികിത്സ തേടാൻ ശ്രദ്ധിക്കണം.