ആഫ്രിക്കയിലും മറ്റും കണ്ടുവരുന്ന വർണ്ണാഭമായ മുഖമുള്ള ഒരുതരം ആൾകുരങ്ങുകളാണ് മാൻഡ്രില്ലുകൾ. ബുദ്ധി ശക്തി കൂടുതലുള്ള പ്രിമേറ്റുകളാണ് ഇവർ.
സ്നേഹം, സങ്കടം, ദേഷ്യം തുടങ്ങി പലതരം വികാരങ്ങൾ നിറഞ്ഞതാണ് ജീവിതം. ദേഷ്യം വന്നാൽ കണ്ണുകാണില്ലെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളിലും അത്തരം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ദേഷ്യം വരുമ്പോൾ നീല നിറത്തിലാവുന്ന ഒരു ജീവിയുണ്ട്, മാൻഡ്രില്ലുകളാണ് അത്. ആഫ്രിക്കയിലും മറ്റും കണ്ടുവരുന്ന വർണ്ണാഭമായ മുഖമുള്ള ഒരുതരം ആൾകുരങ്ങുകളാണ് മാൻഡ്രില്ലുകൾ. ബുദ്ധി ശക്തി കൂടുതലുള്ള പ്രിമേറ്റുകളാണ് ഇവർ. വൈകാരികമായി എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഇവയുടെ ശരീര ഭാഗങ്ങൾ നീല നിറത്തിലാകും. ഇത് മാൻഡ്രില്ലുകളുടെ ഒരു രീതിയാണ്.
മാൻഡ്രില്ലുകളുടെ ശരീരത്തിൽ മറ്റുള്ള മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രത്യേക സംവിധാനമുണ്ട്. രക്തയോട്ടം സാധാരണമാണെങ്കിലും മാൻഡ്രില്ലുകളുടെ കാര്യത്തിൽ, ഇത് അവയുടെ ചർമ്മത്തിലെ സൂക്ഷ്മ ഘടനകളെ പ്രകാശം പരത്താൻ സഹായിക്കുന്നു. ഇതിലൂടെ മാൻഡ്രില്ലുകളുടെ മുഖത്തും, കവിളുകളിലും പിൻഭാഗത്തും തിളക്കമുള്ള നീല നിറം ഉണ്ടാവാൻ കാരണമാകുന്നു. ഇത് അധികവും ആൺ മാൻഡ്രില്ലുകളിലാണ് കാണപ്പെടുന്നത്. എത്രത്തോളം നീല നിറത്തിലാകുമോ അത്രത്തോളം ശക്തിയും മാൻഡ്രില്ലുകൾക്ക് ലഭിക്കുന്നു.
ഇണയെ ആകർഷിക്കാനും മാൻഡ്രില്ലുകൾ ഈ സവിശേഷത ഉപയോഗിക്കാറുണ്ട്. ആൺ മാൻഡ്രില്ലുകൾ അവയുടെ ഏറ്റവും തിളക്കമുള്ള നീല നിറത്തെ പ്രദർശിപ്പിച്ചാണ് പെൺ മാൻഡ്രില്ലുകളെ ആകർഷിക്കുന്നത്. കടും നീല നിറമുള്ള മാൻഡ്രില്ലുകളാണ് കൂട്ടത്തിലെ ആകർഷണം. എന്നാൽ ആധിപത്യം കുറഞ്ഞ ആൺ-പെൺ മാൻഡ്രില്ലുകളുടെ നിറം മങ്ങിയതായിരിക്കും. സ്ത്രീ-പുരുഷ വ്യത്യാസം പ്രകടമായി കാണാൻ സാധിക്കുന്ന മൃഗങ്ങളാണ് മാൻഡ്രില്ലുകൾ. ആൺ മാൻഡ്രില്ലുകൾക്ക് സ്ത്രീകളെക്കാളും വലുപ്പം കൂടുതലായിരിക്കും.


