Asianet News MalayalamAsianet News Malayalam

Animal rain : ടെക്സാസിൽ മീൻമഴ, ആകാശത്ത് നിന്നും പെയ്‍തിറങ്ങിയത് മീനുകൾ, അന്തംവിട്ട് കാഴ്ച്ചക്കാർ

അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. 

Animal rain in Texas
Author
Texas, First Published Jan 2, 2022, 10:33 AM IST

യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന 'ആനിമൽ റെയിൻ' (Animal rain) എന്ന പ്രതിഭാസത്തിനാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസി(Texas)ലെ ടെക്സാർക്കാന നഗരം 2021 -ന്റെ അവസാനം സാക്ഷ്യം വഹിച്ചത് എന്ന് പറയുന്നു. 

ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചിരിക്കുകയാണ് എന്നും ദി സിറ്റി ഓഫ് ടെക്‌സാർക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു. അത് കൂട്ടിച്ചേർത്തു, 'ഇത് അസാധാരണമാണെങ്കിലും, ഇത് സംഭവിക്കാറുണ്ട്. ഇന്ന് ടെക്സാർക്കാനയിലെ പല സ്ഥലങ്ങളിലും അത് നടന്നതായി കണ്ടിരിക്കുന്നു... എല്ലാവർക്കും വേണ്ടി വളരെ നിശബ്ദമായി 2022 -ലേക്ക് കടക്കാം.'

ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, 'താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു' എന്നും അയാൾ പറയുന്നു. 

അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. ചിലതിന് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തു. എന്റെ വീട്ടിലും മീൻമഴ പെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്. 

Follow Us:
Download App:
  • android
  • ios