മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഈ രീതിയില്‍ മനുഷ്യര്‍ക്ക് ഗുണകരമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇതൊരു തെറാപ്പി മാതൃക തന്നെയായി മാറിയത്. ഇന്ന് പല അസുഖങ്ങള്‍ക്കും തെറാപ്പിയായി (ചികിത്സയായി) മൃഗങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്.

മൃഗങ്ങളുമായി ഇടപഴകുന്നത് സത്യത്തില്‍ മനുഷ്യര്‍ക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് പകരുക. ഇക്കാര്യം കൂടി പരിഗണിച്ചാണ് മിക്കവരും മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താൻ തീരുമാനിക്കുന്നത്. വീട്ടിലെ മറ്റംഗങ്ങളെ പോലെ തന്നെ വളര്‍ത്തുമൃഗങ്ങളെ കണക്കാക്കുകയും അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്ന എത്രയോ പേരെ ഇങ്ങനെ നമുക്ക് കാണാൻ സാധിക്കും. 

മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഈ രീതിയില്‍ മനുഷ്യര്‍ക്ക് ഗുണകരമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇതൊരു തെറാപ്പി മാതൃക തന്നെയായി മാറിയത്. ഇന്ന് പല അസുഖങ്ങള്‍ക്കും തെറാപ്പിയായി (ചികിത്സയായി) മൃഗങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്.

അത്തരത്തില്‍ കുതിരയെ വച്ചുള്ള തെറാപ്പി നടത്തുന്നൊരു ചികിത്സാ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബ്രസീലില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കുതിരയെ വച്ചുള്ള തെറാപ്പിക്കിടെ രോഗിയും ഈ കുതിരയും തമ്മിലുണ്ടായ നിശബ്ദമായ ആശയക്കൈമാറ്റങ്ങളും അവയുണ്ടാക്കിയ വൈകാരികമുഹൂര്‍ത്തങ്ങളുമാണ് വീഡിയോയിലുള്ളത്.

രോഗി കിടക്കയില്‍ കിടക്കുകയാണ്. കുതിര അതിന്‍റെ തല രോഗിയുടെ നെഞ്ചില്‍ അമര്‍ത്തി അനങ്ങാതെ നില്‍ക്കുകയാണ്. ഏറെ നേരം ഇങ്ങനെ നിന്നതോടെ കുതിരയും മനുഷ്യനും തമ്മില്‍ വൈകാരികമായ കൊടുക്കല്‍ വാങ്ങല്‍ സംഭവിക്കുകയും രോഗി, കരഞ്ഞുതുടങ്ങുകയും ചെയ്യുകയാണ്. ഈ ചികിത്സാകേന്ദ്രത്തില്‍ വര്‍ഷങ്ങളായി കുതിര തെറാപ്പി നടക്കുന്നുണ്ട്. ഇത് തെറാപ്പി മാത്രം ചെയ്യുന്നൊരു കേന്ദ്രമാണ്. എന്നാല്‍ ഇത്രയും കാലത്തിനിടെ ഇങ്ങനെയൊരു രംഗം ഇവിടെ കണ്ടിട്ടില്ലെന്നാണ് ഇതിന്‍റെ നടത്തിപ്പുകാര്‍ പറയുന്നത്. 

ഹൃദയസ്പര്‍ശിയായ രംഗം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള കാഴ്ചകള്‍ തീര്‍ച്ചയായും മനസ് നിറയ്ക്കുന്നതാണെന്നും, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നതിന് തെളിവാണ് ഇങ്ങനെയുള്ള രംഗങ്ങളെന്നുമെല്ലാം കമന്‍റുകളില്‍ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ഒരു നിമിഷം തിരക്കുകള്‍ മാറ്റിവച്ച് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...