ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും, മണക്കാനും, ആശയവിനിമയങ്ങൾ നടത്താനും തുമ്പിക്കൈയാണ് ഇവ ഉപയോഗിക്കാറുള്ളത്.
ആനയെ ഇഷ്ടമില്ലാത്തവർ കുറവാണ്. എന്നാൽ ചിലർക്ക് ഭയമാണ്. സ്നേഹമുള്ളവരും മനുഷ്യരോട് സഹാനുഭൂതി ഉള്ളവരുമാണ് ആനകൾ. മനുഷ്യരെ തിരിച്ചറിയാനും അവരോടൊപ്പം സമയം ചിലവഴിക്കാനും ഇവർ ഇഷ്ടപ്പെടുന്നു. ചെറിയ കുട്ടികളെ പോലെയാണ് ഇവർ. ആനകളെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- എല്ലാ ദിവസവും ഇവർ ഭക്ഷണം കഴിക്കാറുണ്ട്. ഒരു ദിവസം 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കാൻ ആനകൾക്ക് സാധിക്കും. അതായത് ഒരുദിവസത്തിന്റെ പകുതിയിൽ അധികവും ഇവർ ഭക്ഷണം കഴിച്ചാണ് തീർക്കുന്നത്.
2. അവയ്ക്ക് ശരിയായ രീതിയിൽ ഭക്ഷണം ദഹിക്കുകയില്ല. അവ കഴിക്കുന്നതിന്റെ കാൽ ഭാഗം മാത്രമാണ് ദഹിക്കാറുള്ളത്. ആനകൾ ഇടയ്ക്കിടെ മലമൂത്ര വിസർജ്ജനം നടത്താറുണ്ട്. ഒരു ദിവസം കുറഞ്ഞത് 12 തവണയെങ്കിലും ഇത്തരത്തിൽ പോകാറുണ്ട്.
3. ഓരോ ആനയും ദിവസവും 100 മുതൽ 200 ലിറ്റർ വരെ വെള്ളം കുടിക്കാറുണ്ട്. ഇതിന്റെ തുമ്പിക്കൈക്ക് 9.5 ലിറ്റർ വെള്ളത്തെ ഉൾകൊള്ളാൻ കഴിയും.
4. ഏഷ്യൻ ആനകളിൽ ആൺ ആനകൾക്ക് മാത്രമാണ് വലിയ കൊമ്പുള്ളത്. പെൺ ആനകൾക്ക് വളരെ ചെറിയ കൊമ്പാണ് ഉണ്ടാകുന്നത്.
5. ആനയുടെ കൊമ്പ് വളർന്നുകൊണ്ടേയിരിക്കുന്നു. ഓരോ കൊമ്പിനും 91 കിലോഗ്രാം വരെ ഭാരം ഉണ്ടാവാറുണ്ട്.
6. ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും, മണക്കാനും, ആശയവിനിമയങ്ങൾ നടത്താനും തുമ്പിക്കൈയാണ് ഇവ ഉപയോഗിക്കാറുള്ളത്.
7. ആനയുടെ ഹൃദയമിടിപ്പ് എന്നത് മിനിറ്റിൽ 27 സ്പന്ദനങ്ങൾ മാത്രമാണ്.
8. ആനകൾക്ക് അവയുടെ പാദങ്ങളിലൂടെ ഭൂകമ്പ പ്രകമ്പനങ്ങൾ തിരിച്ചറിയാൻ സാധിക്കും. കൂടാതെ ഭൂമിയുടെ വ്യത്യസ്ത ചലനങ്ങൾ മനസിലാക്കാനും ആനകൾക്ക് സാധിക്കുന്നു.
9. ഇവയ്ക്ക് മനുഷ്യരുടെ മുഖം തിരിച്ചറിയാൻ സാധിക്കും. കൂടാതെ കുടിയേറ്റ വഴികൾ, കഴിഞ്ഞുപോയ അപകടങ്ങൾ എന്നിവയും ആനയുടെ ഓർമയിൽ ഉണ്ടാകും.
10. ദുഃഖ സന്ദർഭങ്ങളിൽ ആനകൾ കരയാറുണ്ട്. അവ വിഷമം പ്രകടിപ്പിക്കാറുണ്ട്. അവിടെ തന്നെ ചുറ്റിപറ്റി നിൽക്കുന്ന ശീലവും ആനയ്ക്കുണ്ട്.
11. മനുഷ്യരെപ്പോലെ തന്നെ ആനകളുടെ ചർമ്മത്തിലും ചുളിവുകളും സുഷിരങ്ങളുമുണ്ട്. ഇത് അവയെ എളുപ്പത്തിൽ തിരിയച്ചറിയാൻ സഹായിക്കുന്നു.


