ഭോപ്പാല്‍: സ്നേഹവും ദയയും കാരുണ്യവും ഇല്ലാതായെന്ന് പറയുമ്പോഴും പൂര്‍ണമായും അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് ചിലരുടെയെങ്കിലും പ്രവര്‍ത്തികള്‍. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. 

പ്രായമായ ഒരു സ്ത്രീയും ഒരു പൊലീസ് ഉദ്യോഗസ്ഥയുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. പ്രായമായ സ്ത്രീക്ക് വസ്ത്രങ്ങള്‍ ധരിപ്പിച്ച് നല്‍കുകയാണ് ശാരദ ശുക്ള എന്ന പൊലീസ് ഉദ്യോഗസ്ഥ. പ്രായമായ സ്ത്രീ കരയുന്നതും വസ്ത്രങ്ങള്‍ ധരിപ്പിച്ച് നല്‍കിയ പൊലീസുകാരിയെ നന്ദിയോടെ ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. മധ്യപ്രദേശില്‍ നിന്നുള്ള ഈ വീഡിയോ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

വീഡിയോ