നമ്മുടെ സങ്കല്‍പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് മിസ് ജര്‍മ്മനി 2019 ആയി തെരഞ്ഞെടുക്കപ്പെട്ട നദൈന്‍ ബേർണെയ്സ്. കാരണം നദൈന്റെ ജീവിതത്തിലെ പ്രധാന പരിപാടി സൗന്ദര്യ സംരക്ഷണല്ല, എവിടെയും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിച്ചെല്ലാനും ധൈര്യത്തോടെയും തന്റേടത്തോടെയും ഇടപെടാനും കഴിവുള്ള ഒരുറച്ച വ്യക്തിത്വത്തിന് ഉടമയാണ് നദൈന്‍

സാധാരണഗതിയില്‍ ഫാഷന്‍ മേളകളിലും സൗന്ദര്യമത്സരങ്ങളിലുമെല്ലാം പങ്കെടുക്കുന്ന ആളുകളെക്കുറിച്ച് നമുക്കൊരു പൊതുസങ്കല്‍പമുണ്ടായിരിക്കും. സൗന്ദര്യസംരക്ഷണം തന്നെ ജീവിതത്തിലെ പ്രധാന പരിപാടിയായി കൊണ്ടുനടക്കുന്നവര്‍, മോഡലിംഗോ അഭിനയമോ ഒക്കെ പോലുള്ള സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജോലികള്‍ മാത്രം ചെയ്യുന്നവര്‍, വെയിലുകൊള്ളാനോ തിരക്കുള്‍ക്കിടയില്‍ ഇറങ്ങിനടക്കാനോ മടിയുള്ളവര്‍... അങ്ങനെ പോകും നമ്മുടെ സങ്കല്‍പങ്ങള്‍.

എന്നാല്‍ ഈ സങ്കല്‍പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് മിസ് ജര്‍മ്മനി 2019 ആയി തെരഞ്ഞെടുക്കപ്പെട്ട നദൈന്‍ െേബര്‍ണെയ്‌സ്. കാരണം നദൈന്റെ ജീവിതത്തിലെ പ്രധാന പരിപാടി സൗന്ദര്യ സംരക്ഷണല്ല, എവിടെയും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിച്ചെല്ലാനും ധൈര്യത്തോടെയും തന്റേടത്തോടെയും ഇടപെടാനും കഴിവുള്ള ഒരുറച്ച വ്യക്തിത്വത്തിന് ഉടമയാണ് നദൈന്‍. 

മറ്റൊന്നുമല്ല, സ്വന്തം ജോലി തന്നെയാണ് നദൈനെ ഇത്തരത്തില്‍ പരുവപ്പെടുത്തിയെടുത്തത്. അതെ, ആരെയും എന്തിനെയും ഭയപ്പെടാത്ത ഒരു പൊലീസുകാരിയാണ് നദൈന്‍. കേട്ടവരെയെല്ലാം അമ്പരപ്പിച്ചു ഈ വാര്‍ത്ത. സൗന്ദര്യമത്സരത്തിനെത്തിയ പൊലീസുകാരി!

സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയാണ് ഇരുപത്തിയെട്ടുകാരിയായ നദൈന്‍. മിസ് ജര്‍മ്മനി പട്ടത്തിനായി മത്സരിച്ച 15 പേരില്‍ ഏറ്റവും പ്രായമേറിയ മത്സരാര്‍ത്ഥിയും നദൈനായിരുന്നു. മറ്റ് സൗന്ദര്യമത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിസ് ജര്‍മ്മനിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ജനങ്ങളുടെ വോട്ട് ഏറ്റവുമധികം ലഭിക്കുന്നയാളാണ് മിസ് ജര്‍മ്മനി പട്ടത്തിന് അര്‍ഹയാവുക. 

ഇനി അടുത്ത ഒരു വര്‍ഷത്തേക്ക് മിസ് ജര്‍മ്മനി നദൈന്‍ ആണ്. അതിന് ശേഷം വീണ്ടും മത്സരങ്ങള്‍ നടക്കും, ജനങ്ങള്‍ പുതിയ സുന്ദരിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.