നാല്പതു ആഴ്ച്ച അഥവാ 280 ദിവസമാണ് സമ്പൂര്‍ണ ഗര്‍ഭകാലം എന്ന് പറയുന്നത്. ​ഗർഭകാലത്തെ പ്രധാനമായി മൂന്ന് ഘട്ടമായി വേർതിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ 12 ആഴ്ച്ചയാണ് ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച്ച വരെ രണ്ടാം ഘട്ടവും 13 മുതല്‍ 25 ആഴ്ച്ച വരെ രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച്ച വരെ  മൂന്നാം ഘട്ടവുമായാണ് തിരിച്ചിരിക്കുന്നത്.

വളരെ സന്തോഷത്തോടെയിരിക്കേണ്ട സമയമാണ് ​ഗർഭകാലം. നാല്പതു ആഴ്ച്ച അഥവാ 280 ദിവസമാണ് സമ്പൂര്‍ണ ഗര്‍ഭകാലം എന്ന് പറയുന്നത്. ​ഗർഭകാലത്തെ പ്രധാനമായി മൂന്ന് ഘട്ടമായി വേർതിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ 12 ആഴ്ച്ചയാണ്( മൂന്നുമാസം) ഒന്നാം ഘട്ടം.

13 മുതല്‍ 25 ആഴ്ച്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്.

ഭ്രൂണം ശിശുവായി പരിണമിക്കുന്നത് ഈ ഘട്ടത്തിലാണ്. ആദ്യത്തെ ഘട്ടങ്ങളിലാണ് ക്ഷീണം,ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. ഗര്‍ഭസ്ഥശിശു രൂപം കൊണ്ട് അവയവങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന സമയമാണ് ആദ്യ മൂന്നുമാസം.

ആദ്യനാളുകളിൽ ശ്രദ്ധിക്കേണ്ടത്...

ആദ്യനാളുകൾ എന്നാൽ കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്ന സമയമാണ്. ഹൃദയം, തലച്ചോർ തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന സമയമാണ് ആദ്യം നാളുകൾ. ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.

കുട്ടികളില്‍ വൈകല്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഈ സമയത്താണ് കൂടുതല്‍. ഗര്‍ഭമലസലും ഈ ഘട്ടത്തില്‍ കൂടുതലായി കാണാറുണ്ട്. ശരീരത്തിനു ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷയിലേയും യാത്ര ഈ അവസരത്തില്‍ ഒഴിവാക്കുകയാണ് അഭികാമ്യം. ആദ്യമാസങ്ങളില്‍ വിശപ്പില്ലായ്മയും ക്ഷീണവും ഛര്‍ദിയും സാധാരണമാണ്.