സിസേറിയന്  മുന്‍പ് നൃത്തം ചെയ്ത് പൂര്‍ണഗര്‍ഭിണിയും ഡോക്ടറും- വീഡിയോ കാണാം

സിസേറിയന് മുന്‍പ് നൃത്തം ചെയ്ത് പൂര്‍ണഗര്‍ഭിണിയും ഡോക്ടറും. ഈ വാര്‍‌ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് സിസേറിയന് തൊട്ടുമുമ്പ് ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് ഓപ്പറേഷന്‍ തിയേറ്റില്‍ ഒരു കിടിലന്‍ ഡാന്‍സ് കളിച്ചത്. 

നൃത്തം ചെയ്യാനുളള അവസരങ്ങള്‍ കളയരുത്. എന്‍റെ കുഞ്ഞ് വരുന്ന നിമിഷം ആഘോഷമാകണമെന്ന് നിര്‍ബന്ധമായിരുന്നു. എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍. കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു. ഇത് ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു നൃത്തമായിരുന്നില്ലെന്നും ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചതാണെന്നും വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഗൗതം കുറിച്ചു.