രാജകീയ വിവാഹത്തില്‍ റോയല്‍ ലുക്കില്‍ തന്നെയെത്തി ബോളിവുഡ് സുന്ദരിയും മേഗന്‍ മര്‍ക്കലിന്‍റെ പ്രിയ കൂട്ടുകാരിയായ പ്രിയങ്ക ചോപ്ര.

കഴിഞ്ഞ ദിവസം ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മെഗാന്‍ മര്‍ക്കലിന്‍റെയും. രാജകീയ വിവാഹത്തില്‍ റോയല്‍ ലുക്കില്‍ തന്നെയെത്തി ബോളിവുഡ് സുന്ദരിയും മേഗന്‍ മര്‍ക്കലിന്‍റെ പ്രിയ കൂട്ടുകാരിയായ പ്രിയങ്ക ചോപ്ര.

View post on Instagram
 

ഇളം ലാവന്‍ഡര്‍ നിറത്തിലുള്ള  വെസ്റ്റേണ്‍ മാതൃകയിലുള്ള സ്‌കട്ടും  ലാവണ്ടര്‍ നിറത്തിലുള്ള തൊപ്പികൂടിയായപ്പോള്‍ പ്രിയങ്കയ്ക്ക് സ്റ്റണ്ണിങ് ലുക്കായിരുന്നു. ബ്രിട്ടീഷ് ടെലിവിഷന്‍ താരം കൂടിയായ പ്രിയങ്കയും മേഗനും സഹപ്രവര്‍ത്തകരാണ്. വിവാഹത്തിന് ഒരുദിവസം മുന്‍പ് തന്നെ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു. മെഗന്‍റെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ആഘോഷങ്ങളില്‍ പങ്കെടുത്തത്. വിന്‍ഡ്സര്‍ കൊട്ടാരവളപ്പിലെ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. വെളള ബോട്ട് നെക്ക് ഗൗൺ ആണ് വിവാഹ ദിനം മെഗാന്‍  ധരിച്ചിരുന്നത്. 

 

View post on Instagram
 

ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി മേഗനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് പ്രിയങ്ക ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വര്‍ണ്ണിച്ചത്.

 

View post on Instagram
 

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. 36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കലിഫോര്‍ണിയയില്‍ ആണ്. 

View post on Instagram
 
View post on Instagram