കഴിഞ്ഞ ദിവസം ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മെഗാന്‍ മര്‍ക്കലിന്‍റെയും. 

കഴിഞ്ഞ ദിവസം ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മെഗാന്‍ മര്‍ക്കലിന്‍റെയും. രാജകീയ വിവാഹത്തില്‍ റോയല്‍ ലുക്കില്‍ തന്നെയാണ് ബോളിവുഡ് സുന്ദരിയും മേഗന്‍ മര്‍ക്കലിന്‍റെ പ്രിയ കൂട്ടുകാരിയുമായ പ്രിയങ്ക ചോപ്രയെത്തിയത്. എന്നാല്‍ അതിലും ഭംഗിയായാണ് താരം വിവാഹ സല്‍ക്കാരത്തിനെത്തിയത്. ഇളം തവിട്ട് നിറത്തിലുളള അതിമനോഹരമായ ഗൗണ്‍ ആണ് പ്രിയങ്ക വിവാഹ സല്‍ക്കാരത്തിനണിഞ്ഞത്. 

View post on Instagram

ഇളം ലാവന്‍ഡര്‍ നിറത്തിലുള്ള വെസ്റ്റേണ്‍ മാതൃകയിലുള്ള സ്‌കട്ടും ലാവണ്ടര്‍ നിറത്തിലുള്ള തൊപ്പിയുമാണ് പ്രിയങ്ക വിവാഹത്തിന് ധരിച്ചത്. ബ്രിട്ടീഷ് ടെലിവിഷന്‍ താരം കൂടിയായ പ്രിയങ്കയും മേഗനും സഹപ്രവര്‍ത്തകരാണ്.

View post on Instagram

വിവാഹത്തിന് ഒരുദിവസം മുന്‍പ് തന്നെ പ്രിയങ്ക ലണ്ടനിലെത്തിയിരുന്നു. മെഗന്‍റെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ആഘോഷങ്ങളില്‍ പങ്കെടുത്തത്. വിന്‍ഡ്സര്‍ കൊട്ടാരവളപ്പിലെ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. വെളള ബോട്ട് നെക്ക് ഗൗൺ ആണ് വിവാഹ ദിനം മെഗാന്‍ ധരിച്ചിരുന്നത്. 

View post on Instagram

ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി മേഗനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് പ്രിയങ്ക ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കു വേണ്ടി ഒരു രാജകുമാരി’ എന്നാണു മേഗനെ പ്രിയങ്ക വര്‍ണ്ണിച്ചത്.

View post on Instagram

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. 36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കലിഫോര്‍ണിയയില്‍ ആണ്. 

View post on Instagram