തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. 2006-2016 കാലത്ത് സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം 54 ശതമാനം കുറഞ്ഞുവെന്നാണ് എയ്ഡ്സ് കണ്‍ട്രോള്‍ സോസേറ്റിയുടെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. 

എച്ച്.ഐ.വി കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഒരു മാസം ശരാശരി 100 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതുതായി അണുബാധയില്ലാതാക്കുക എന്നാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സോസേറ്റി ആലോചിക്കുന്നത്. എച്ച്ഐവി ബാധിതരുടെ മരണനിരക്ക് സംസ്ഥാനത്ത് പകുതിയായി കുറച്ചു. അമ്മമാരില്‍ നിന്നും മക്കളിലേക്കുള്ള അണുബാധ അഞ്ച് ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം 20,954 ആണ്.