തേനും നാരങ്ങയും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്ന് പലരും പറയാറുണ്ട്. വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ചിലർ പറയാറുണ്ട്. എന്ത് കൊണ്ടാണെന്നോ, ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവ് തേനിനും നാരങ്ങയ്ക്കും ഉണ്ടെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ദിവസവും തേനും നാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ 20-25 കലോറി കുറയ്ക്കും. കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ദിവസവും വെറും വയറ്റിൽ തേൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 

തേനിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മ‌െറ്റബോളിസം കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും തങ്ങി നിൽക്കാതെ നോക്കുന്നു. ഒരു സ്പൂണിൽ തേനിൽ അൽപം നാരങ്ങ നീര് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. തേനിൽ അമിനോ ആസിഡ‍്, വിറ്റാമിൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മ പ്രശ്നങ്ങൾ അകറ്റാനും മലബന്ധ പ്രശ്നം ഇല്ലാതാക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ വളരെ നല്ലതാണ് വെളുത്തുള്ളി. 

തേനും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് കരൾ രോ​ഗങ്ങൾ വരാതിരിക്കാനും പ്രതിരോധശേഷി കൂട്ടാനും ​ഗുണം ചെയ്യും. ജലദോഷം മാറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും.