ലൈംഗിക പങ്കാളികള്‍ക്കിടയില്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമോ എന്നത്?
ലൈംഗിക പങ്കാളികള്ക്കിടയില് എപ്പോഴും ഉയരുന്ന ചോദ്യമാണ് ആര്ത്തവസമയത്ത് ലൈംഗികബന്ധത്തില് ഏര്പ്പെടാന് സാധിക്കുമോ എന്നത്. ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്. ലൈഫ് മാഗസിനായ ആര്എസ്വിപി ലൈവിലെ ലേഖന പ്രകാരം, ആര്ത്തവത്തിനു മുന്നോടിയായുള്ള അസ്വസ്ഥതകള് കുറയ്ക്കാന് ആര്ത്തവേളകളിലെ സെക്സ് സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്.
രതിമൂര്ച്ഛ ആര്ത്തവവേളകളിലെ ശരീരവേദന കുറയ്ക്കുമെന്നാണ് പല സ്ത്രീകളും പറയുന്നത്. കൂടാതെ രതിമൂര്ച്ഛ വേളകളില് ഗര്ഭപാത്രത്തിനുണ്ടാവുന്ന സങ്കോചം ആന്തരിക മസാജ് പോലെയാണെന്ന് ഈ ലേഖനം പറയുന്നു. എന്നാല് ആര്ത്തവ വേളയില് സെക്സിലേര്പ്പെടുന്നവര് ചില കാര്യങ്ങള് ശ്രദ്ധിക്കണം. ആര്ത്തവ വേളകളില് സെക്സിലേര്പ്പെടുമ്പോള് ലൈംഗികവേഴ്ചകളിലൂടെ പകരുന്ന രോഗങ്ങള് പടരാനും അണുബാധയുണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്.
കാരണം ഈ വേളയില് ഗര്ഭാശമുഖം രക്തം പ്രവഹിക്കുന്നതിനായി തുറന്നിരിക്കും. ഇത് ബാക്ടീരിയ എളുപ്പം ഉള്ളിലേക്ക് പ്രവേശിക്കാന് ഇടയാക്കും. എച്ച്.ഐ.വി, ഹെപ്പറ്റിസിസ് പോലുള്ള രോഗങ്ങള് ഈ വേളയില് പടരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ യീസ്റ്റ്, ബാക്ടീരിയ അണുബാധകള് ഉണ്ടാവാനും സാധ്യതയുണ്ട്.
ഇതിനു പുറമേ ആര്ത്തവ വേളകളില് നിങ്ങള് മറ്റ് പ്രതിരോധമാര്ഗങ്ങള് സ്വീകരിച്ചില്ലെങ്കില് ഗര്ഭിണിയാവാനുള്ള സാധ്യതയുണ്ട്. അതിനാല് സുരക്ഷിതമായ ഗര്ഭനിരോധന മാര്ഗമായി ആര്ത്തവവേളയിലെ സെക്സിനെ കാണരുത്. എന്നാല് ആര്ത്തവ സമയത്തെ രതിമൂര്ച്ഛ സമയത്ത് പുറംന്തള്ളപ്പെടുന്ന എന്ഡോര്ഫിനുകള് പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്ത്തിക്കും. ഇത് ആര്ത്തവവേളകളിലുണ്ടാവുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും.
