Asianet News MalayalamAsianet News Malayalam

എത്ര ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുന്നുണ്ടോ? സൂക്ഷിക്കുക, ഈ മാരകരോഗമാകാം

  •  കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ചെയ്യാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ മരണത്തിലേയ്ക്ക് എത്തുന്നത്.
relation between body weight and cancer

ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യത. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ചെയ്യാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ മരണത്തിലേയ്ക്ക് എത്തുന്നത്.

രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ചികിത്സ കൊണ്ട് ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെടാം. ചില ലക്ഷണങ്ങള്‍ ആദ്യമേ ശ്രദ്ധിക്കുക. ആരോഗ്യത്തോടെ ഇരുന്ന ഒരു വ്യക്തിയുടെ ശരീരഭാരം പെട്ടെന്ന് കുറയുന്നതായി അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അത് ശ്വാസകോശാര്‍ബുദം,  സ്തനാര്‍ബുദം എന്നിവയുടെ ലക്ഷണമാകാം. എത്ര ഭക്ഷണം കഴിച്ചാലും ശരീരഭാരം വളരെയധികം കുറ‍ഞ്ഞുവരുന്ന  ലക്ഷണത്തെ ഒരിക്കലും അവഗണിക്കരുത് . ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. 

ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം.

Follow Us:
Download App:
  • android
  • ios