Asianet News MalayalamAsianet News Malayalam

വിഷാദ രോഗം മാറ്റാന്‍ നാല് വഴികള്‍

Remedy for depression
Author
First Published Feb 24, 2018, 8:31 PM IST

വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. 

സാധാരണഗതിയില്‍ ഈ വിഷാദം ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത്‌ ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ രണ്ടാഴ്‌ചയോ അതിലധികമോ ദിവസങ്ങളില്‍ നിലനില്‍ക്കണം. ഇത്തരം രോഗം കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും. 

സദാ ദു:ഖ ഭാവം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്‌മ, ക്ഷീണം തുടങ്ങിയവയാണ്‌ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇതോടൊപ്പം തന്നെ വിശപ്പില്ലായ്‌മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്‌. എന്നാല്‍ ഇതാ വിഷാദരോഗം പിടിപ്പെട്ടവര്‍ക്കായി ചില വഴികള്‍. 

Remedy for depression

സ്വയം നിയന്ത്രിക്കാം

നല്ല ആരോഗ്യത്തിന്‌ സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ്‌ മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതായിരിക്കും നല്ലത്‌.

വിദഗ്‌ധരെ സമീപിക്കാം

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്‌. ചിലപ്പോള്‍ ഇത്‌ ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന്‌ വിദ്‌ഗ്‌ധരെ സമീപിക്കുന്നതായിരിക്കും നല്ലത്‌.

മരുന്നുകളുടെ ഉപയോഗം

ചില ഹോര്‍മോണ്‍ അധിഷ്‌ഠിതമായ മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികള്‍, ചിലതരം ആന്‍റിബയോട്ടിക്കുകള്‍, ഉറക്ക ഗുളിക, വേദന സംഹാരി തുടങ്ങിയവ വിഷാദ രോഗത്തെ ക്ഷണിച്ചു വരുത്താം.

ഹോര്‍മോണ്‍ കുറവ്‌

തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ കുറവാകുന്ന അവസ്ഥയുടെ ഒരു ലക്ഷണം വിഷാദമാണ്‌. ഉറക്ക കൂടുതല്‍, വിശപ്പില്ലായ്‌മ, ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ചര്‍മ്മം വരണ്ടുപോകല്‍, മുടികൊഴിച്ചില്‍, കൈകാല്‍ തരിപ്പ്‌ എന്നിവയും ഉണ്ടാകാം.

 

 

Follow Us:
Download App:
  • android
  • ios