ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. മൂന്ന് തവണയിൽ കൂടുതല്‍ എണ്ണ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകും.
ഉപയോഗിച്ച എണ്ണ തീരുന്നത് വരെയും ഉപയോഗിക്കുന്ന രീതിയാണ് മിക്ക ഹോട്ടലുകാരും ചെയ്‌ത് വരുന്നത്. എങ്കില്‍ ഇനി അത് നടക്കില്ല. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. മൂന്ന് തവണയിൽ കൂടുതല്‍ എണ്ണ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ പോഷകഗുണങ്ങള്‍ നഷ്ടമാകും. കൂടാതെ, നിരവധി അസുഖങ്ങളും പിടിപെടാം. ശരീരത്തിന് ദോഷം ചെയ്യുന്ന റ്റിപിസിയുടെ അംശം അമിതമായി ശരീരത്തിലെത്തുന്നു. അത് ഫാറ്റി ലിവര്‍, കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നു. മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തിൽ വരും.

പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് അസ്വസ്ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒരുപക്ഷേ ഇത് കാരണമായേക്കും. ചീത്ത കൊഴുപ്പ് ശരീരത്തില്‍ അടിയാനും, ഇതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്.
