ആഫ്രിക്കയിലെ കോംഗോ നദിക്ക് സമീപം എബോള വൈറസ് പടരുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. ജനസാന്ദ്രത കൂടുതലുള്ള ഇടമാണ് കോംഗോയിലെ വടക്കുപടിഞ്ഞാറൻ പ്രദേശം. എബോള വെെറസ് ഈ ഭാ​ഗത്ത് കൂടുതൽ പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കോംഗോ : ആഫ്രിക്കയിലെ കോംഗോ നദിക്ക് സമീപം എബോള വൈറസ് പടരുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. ജനസാന്ദ്രത കൂടുതലുള്ള ഇടമാണ് കോംഗോയിലെ വടക്കുപടിഞ്ഞാറൻ പ്രദേശം. എബോള വെെറസ് ഈ ഭാ​ഗത്ത് കൂടുതൽ പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

എബോളയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി വടക്കുപടിഞ്ഞാറൻ പ്രദേശത്ത് നിരവധി ആരോ​ഗ്യ പ്രവർത്തകർ എത്തിയിട്ടുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വെള്ളിഴായ്ച്ച 124 പേർക്ക് എബോള പിടിപ്പെട്ടതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. അതിൽ 71 പേർ എബോള ബാധിച്ച് മരിച്ചു.

കോംഗോയിലെ കിവു, ഇറ്റുരി എന്നീ പ്രവിശ്യകളിലാണ് എബോള പ്രധാനമായി ബാധിച്ചത്. ആ​ഗസ്റ്റിൽ സുരക്ഷ പ്രശ്നം കാരണം ബെനി പ്രദേശത്തെ 13000 ത്തോളം അഭയാര്‍ത്ഥികളെ മെഡിക്കൽ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. 2014-നവംബറിലാണ് 14098 പേര്‍ക്ക് എബോള രോഗം സ്ഥിരീകരിക്കുകയും 5160 പേര്‍ വിവിധരാജ്യങ്ങളിലായി മരണമടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടു ചെയ്തു. 

ലോകത്തില്‍ ഇതുവരെ ഗ്വിനിയ, ലൈബീരിയ , സിയാറലിയോണ്‍, മാലി, നൈജീരിയ, സെനഗല്‍, സ്‌പെയിന്‍, അമേരിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ എന്നിവിടങ്ങളില്‍ എബോള രോഗംമൂലം ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ(ഡിആര്‍സി)യിലെ യെംബുക്കു എന്ന ഗ്രാമത്തിലെ എബോള നദിയുടെ തീരത്തെ ആളുകളിലാണ് 1976 ല്‍ ലോകത്ത് ആദ്യമായി എബോള രോഗം തിരിച്ചറിയുന്നത്.